നിയന്ത്രണം നഷ്ടപ്പെട്ട റോഡ് റോളർ നടുറോഡിൽ മറിഞ്ഞു
കോഴിക്കോട്: വെള്ളിമാട്കുന്ന് മാധ്യമം ഒാഫീസിന് സമീപം നിയന്ത്രണം നഷ്ടപ്പെട്ട റോഡ് റോളർ നടുറോഡിൽ മറിഞ്ഞു. റോഡിലുണ്ടായിരുന്ന ബൈക്ക് യാത്രികരും കാൽനടക്കാരും തലനാരിഴക്കാണ് രക്ഷപ്പെട്ടത്.ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട റോഡ്റോളർ കൂടുതൽ അപകടം ഉണ്ടാക്കുന്നതിന് മുമ്പ് മറിയുകയായിരുന്നുഡ്രൈവറുടെ മനസാന്നിധ്യം കാരണം വൻദുരന്തം ഒഴിവായി.