കോഴിക്കോട്: അനധികൃതമായ കോഴി വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിലെ കോഴിക്കടകൾ അനശ്ചിതകാലത്തെക്ക്അടച്ച് പ്രതിഷേധിക്കാൻ വ്യാപാരി സമിതി കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് സൂര്യ ഗഫൂർ ചിക്കൻ സമിതി രക്ഷാധികാരി KM റഫീക്ക് എന്നിവരുടെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗത്തിൽ ചിക്കൻ സമിതി പ്രസിഡൻ്റ് KV റഷീദ് ജില്ലാ സിക്രട്ടറി മുസ്തഫ കിണാശ്ശേരി ജോ: സിക്രട്ടറി ഫിറോസ് പൊക്കുന്ന് മറ്റ് ജില്ലാ കമ്മിറ്റി മെമ്പർ പങ്കെടുത്ത കോഴിക്കോട് ചിക്കൻ വ്യാപാരി സമിതി യോഗത്തിൽ തിരൂമാനിച്ചു. അനുദിനം വർധിച്ചു കൊണ്ടിരിക്കുന്ന കോഴിവിലക്ക് എതിരെ എല്ലാ സ്ഥലങ്ങളിലും പ്രക്ഷോഭങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിലാണ് കോഴി കച്ചവടക്കാർ സ്മരത്തിന് ഒരുങ്ങുന്നത്.കേരളത്തിൽ കോഴിയുടെ ലഭ്യത കുറഞ്ഞത് കാരണം അയൽ സംസ്ഥാനങ്ങളിൽ നിന്നും കോഴിയെ ഇറക്കന്നത് വൻ വില നൽകിയാണ്.എന്നാൽ ആ വിലക്ക് വിൽക്കാൻ സർക്കാർ അനുമതി നിഷേധിച്ചതിനെ തുടർന്നാണ് ഈ തീരുമാനം ഉണ്ടായത്ഇന്ന് കോഴി വില 127 കടന്നു .ഈ സാഹചര്യത്തിൽ ഒരു കച്ചവടക്കാരന്റെ കൈയിൽ കോഴി എത്തുമ്പോൾ 127 + 6,7,8(വണ്ടി ചാർജ്) ആകുന്നു . അങ്ങനെ ആകുമ്പോൾ 1 k ഇറച്ചി വില 213 രൂപ നിരക്കിൽ വരുന്നു .(അതായത് 1 k കോഴിയിൽ നിന്നും 1k ഇറച്ചി ലഭിക്കുന്നതല്ല)1 kg കോഴി വേസ്റ്റ് കൊണ്ടു പോകുന്നതിന്ന് 7 രൂപ /1kg കൊടുക്കേണ്ട സാഹചര്യവുമുണ്ട്. ഇങ്ങനെയുള്ള അവസരത്തിലാണ് 165 രൂപക്ക് വിക്കണമെന്ന് കലക്ടർ നിർദ്ദേശം നൽകിയത്. .ഈ പ്രതിസന്ധി ഘട്ടത്തിൽ കച്ചവടം ചെയ്താൽ കച്ചവടക്കാർ കൈയിൽ നിന്നും പണം നഷ്ടപ്പെടും, ഈ സാഹചര്യത്തിലാണ് വിലയുടെ കാര്യത്തിൽ തീരുമാനം ആകുന്നത് വരെ കടകൾ അടച്ചിടാൻ തീരുമാനിച്ചത്

Leave a Reply

Your email address will not be published. Required fields are marked *