മഹാമാരിയുടെ നിഴലില്‍ ഹൃദയം കൊണ്ട് ആശ്ലേഷിച്ച കരുതലോടെ ചെറിയ പെരുന്നാള്‍
ഇസ്‍ലാം മത വിശ്വാസികള്‍ക്ക് ഇന്ന് ചെറിയ പെരുന്നാള്‍. ഈദ് ഗാഹുകളും പള്ളികളിലെ നമസ്കാരങ്ങളും ഒന്നുമില്ലാത്ത പെരുന്നാള്‍ പുലരിയാണ് ഇത്തവണ. റമദാന്‍ 30 പൂര്‍ത്തിയാക്കിയ സന്തോഷത്തിലാണ് ഈദുല്‍ ഫിത്വര്‍ എത്തുന്നത്.
ഒരു മാസത്തെ വ്രതാനുഷ്ഠാനം പൂര്‍ത്തിയാക്കി ചെറിയ പെരുന്നാള്‍ കടന്നെത്തുമ്പോള്‍ വിശ്വാസികള്‍ക്ക് ഒരു പ്രാര്‍ത്ഥനയേ ഉള്ളൂ. ഈ ദുരിത കാലം നടന്നു കയറാന്‍ നാഥന്‍ തുണായകണമേയെന്ന്. വീടുകളില്‍ കുടുംബാംഗങ്ങള്‍ ചേര്‍ന്നുള്ള പെരുന്നാള്‍ ആഘോഷത്തിനപ്പുറം മറ്റൊന്നുമില്ല. കുഞ്ഞിക്കൈകളില്‍ മൈലാഞ്ചി ചന്തം നിറഞ്ഞു. പുത്തനുടുപ്പുകളില്ല.
പരസ്പരം ആശ്ലേഷിച്ച് ഈദ് സന്ദേശങ്ങള്‍ കൈമാറുന്ന മനോഹരമായ കാഴ്ചകളില്ലാത്ത പെരുന്നാള്‍ ദിനമാണ് വിശ്വാസികള്‍ക്കിന്ന്. സക്കാത്ത് വിഹിതം അര്‍ഹരായവര്‍ക്ക് നല്‍കി, ദുരിത കാലത്തില്‍ ശാരീരിക അകലം പാലിച്ചും മാനസികമായ ഒരുമയോടെയും കൈകോര്‍ക്കുകയാണ് വിശ്വാസികള്‍.
ലോകം മഹാരോഗത്തിന്റെ ഭീതിയില്‍ കഴിയവേ പെരുന്നാളാഘോഷം ആശ്വസിപ്പിക്കലിന്റെയും പ്രാര്‍ത്ഥനയുടെയും സുദിനമായിരിക്കട്ടെ, സമാധാനത്തോടുകൂടി ജീവിക്കുക, നാം എല്ലാവരും ഒന്നാണ് എന്ന പ്രഖ്യാപനം കൂടിയാണ് ഈ ദുൽ ഫിത്ർ.
വായനക്കാർക്ക് ഈദുൽ ഫിത്ർ ആശംസകൾ