മുക്കം:കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയിൽ മുക്കം പിസി ജംഗ്ഷനിൽ കാർ മിനി ലോറിയിൽ ഇടിച്ച് തീ പിടിച്ചു. ആളപായമില്ല. അരീക്കോട് ഭാഗത്തു നിന്നും വന്ന ഇന്നോവ കാർ നിർത്തിയിട്ട മിനിലോറിയിൽ ഇടിക്കുകയായിരുന്നു. മുക്കം മാങ്ങാപ്പൊയിൽ സ്വദേശിയുടെ കാറിനാണ് തീപിടിച്ചത്. പുലർച്ചെ 5.30 ഓടെയായിരുന്നു സംഭവം.കാറിന്റെ്റെ മുൻഭാഗം പൂർണ്ണമായും കത്തി നശിച്ചു, മുക്കത്തെ അഗ്നിശമന സേന തീ അണച്ചു.