അടിവാരം: വയനാട് ചുരത്തിൽ ഇന്നലെ വൈകിട്ട് ബൈക്കും ഇന്നോവ കാറും കൂട്ടിയിടിച്ച് പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ബൈക്ക് യാത്രക്കാരനായ കർണ്ണാടക കൊടക് സ്വദേശിയും ഇപ്പോൾ ഈങ്ങാപ്പുഴ (22ാം മൈൽ) പള്ളിയിലും, അടിവാരം മദ്രസയിലും ജോലി ചെയ്യുന്ന അബുത്വാഹിര്‍ (24)മരണപ്പെട്ടു. അപകടം നടന്ന ഉടനെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും രാത്രിയോടെ മരണപ്പെടുകയായിരുന്നു.