Category: അപകടം

ടാങ്കർ ലോറി കയറി സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

താമരശ്ശേരി: ട്രഷറിക്ക് മുൻവശത്ത് വെച്ചാണ് അപകടം. താമരശ്ശേരി കുടുക്കിൽ ഉമ്മാരം പുതിയാമ്പത്ത് അപ്പുനായരാണ് മരണപ്പെട്ടത്.ഇദ്ദേഹം നേരത്തെ താമരശ്ശേരി ഷമീന തിയറ്ററിലെ ജീവനക്കാരനായിരുന്നു. കാരാടി ഭാഗത്ത് നിന്നും ചുങ്കം ഭാഗത്തേക്ക് വരികയായിരുന്നു ഇരു വാഹനങ്ങളും. അപ്പു നായർ സഞ്ചരിച്ച ആക്ടിവ സ്കൂട്ടറിൽ ലോറിയുടെ…

കുതിരാനിൽ വാഹനാപകടം: ആറ് വാഹനങ്ങൾ കൂട്ടിയിടിച്ചു, മൂന്ന് പേർ മരിച്ചു

പാലക്കാട്: ദേശീയപാതയിൽ കുതിരാനിൽ വലിയ വാഹനാപകടം. ആറ് വാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. കുടുങ്ങിക്കിടന്ന ഒരാളെ രക്ഷിച്ചു. ചരക്ക് ലോറി മറ്റു വാഹനങ്ങളിൽ ഇടിക്കുകയായിരുന്നുവെന്നാണ് സ്ഥലത്ത് നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. പരിക്കേറ്റ…

കൊടുവള്ളി മദ്രസ ബസാർ വാഹനാപകടം : മരണം 3 ആയി

കൊടുവള്ളി മദ്രസ ബസാറിൽ ബൈക്കിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ മരണം മൂന്നായി . പടനിലം വള്ളിയാട്ടുമ്മൽ വി.ശശിയാണ് ഇന്ന്പുലർച്ചെ മരിച്ചത്. ഇതോടെ മരണംമൂന്നായി.ഇന്നലെ അപകടം നടന്നയുടൻ സന്തോഷ്(44) മരിച്ചിരുന്നു. വൈകീട്ടോടെരണ്ടാമത്തെയാൾ പി.എം ശശിയും മരണപ്പെട്ടിരുന്നു. ശനിയാഴ്ച പുലർച്ചെ വി.ശശി മരണപ്പെട്ടത്. അപകടത്തിൽഗുരുതരമായി പരുക്കേറ്റ…

പ്രഭാത വാർത്തകൾ വാർത്തകൾ ഒറ്റനോട്ടത്തില്‍ 2020 ഡിസംബർ 04 | 1196 വൃശ്ചികം 19 | വെള്ളി | പുണർതം |

?ബുറെവി ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ ഒരു അതിതീവ്ര ന്യൂനമര്‍ദമായതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിലേയ്ക്ക് പ്രവേശിക്കുമ്പോള്‍ ശക്തികുറഞ്ഞ ന്യൂനമര്‍ദമായി, കാറ്റിന്റെ വേഗത 30 മുതല്‍ 40 കിലോമീറ്ററായി മാറുമെന്നും കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായതോ അതിശക്തമായതോ ആയ മഴപെയ്യാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥ…

ചുഴലിക്കാറ്റ് – ചെയ്യേണ്ടതും ചെയ്യരുതാത്തതും

ചുഴലിക്കാറ്റിന് മുന്നോടിയായി: ✔️കിംവദന്തികൾ അവഗണിക്കുക. പരിഭ്രാന്തരാകരുത്. ✔️കണക്ടിവിറ്റി ഉറപ്പുവരുത്താൻ മൊബൈൽ ഫോണുകൾ ചാർജ്ജ് ചെയ്യുക. ✔️കാലാവസ്ഥാ വ്യതിയാനം കൃത്യമായി മനസ്സിലാക്കാൻ റേഡിയോ/ടിവി/മറ്റ് മാധ്യമങ്ങൾ ശ്രദ്ധിക്കുക. ✔️സർട്ടിഫിക്കറ്റുകൾ, പ്രമാണങ്ങൾ തുടങ്ങി വിലപിടിപ്പുള്ള രേഖകൾ വാട്ടർ പ്രൂഫ് ബാഗിൽ സൂക്ഷിക്കുക. ✔️സുരക്ഷയ്ക്കും നിലനിൽപ്പിനും ആവശ്യമായ…

ബുറേവി ചുഴലിക്കാറ്റ്: മുന്നൊരുക്കം വേണമെന്ന് ദുരന്ത നിവാരണ അതോറിറ്റി

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദത്തിന്റെ പ്രഭാവം കേരളത്തിലും ഉണ്ടാകാനുള്ള സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നതിനാൽ പൊതുജനങ്ങൾ ആവശ്യമായ ജാഗ്രതയും മുന്നൊരുക്കവും കൈക്കൊള്ളണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. എമർജൻസി കിറ്റ് തയ്യാറാക്കി കൈയ്യിൽ കരുതണം. എമർജൻസി കിറ്റ് സംബന്ധിച്ച വിവരങ്ങൾ www.sdma.kerala.gov.in…

മലയാളി സുഹൃത്തുക്കള്‍ അബുദാബിയില്‍ വാഹനാപകടത്തില്‍ മരിച്ചു

അബുദാബി: കണ്ണൂർ സ്വദേശികളായ യുവാക്കൾ അബുദാബിയിൽ വാഹനാപകടത്തിൽ മരിച്ചു. പിണറായി സ്വദേശികളും സുഹൃത്തുക്കളുമായ റഫിനീദ് വലിയപറമ്പത്ത് റഹീം(28), റാഷിദ് നടുക്കണ്ടികണ്ണോത്ത് കാസിം(28) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ ബനിയാസ് പോലീസ് സ്റ്റേഷന് മുന്നിലാണ് അപകടം നടന്നത്. സംഭവസ്ഥലത്തുവച്ചുതന്നെ ഇരുവരും മരിച്ചു. റഫിനീദ്…

ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കോടഞ്ചേരി :ബൈക്ക് അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോടഞ്ചേരി പാറമല മറ്റെക്കാട്ടിൽ ജോയിയുടെ മകൻ സഞ്ചു(23) ആണ് മരിച്ചത്. കഴിഞ്ഞ ഒൻപതിന് പടനിലത്ത് വെച്ചാണ് അപകടമുണ്ടായത്. ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ…

കാലവർഷം തുടക്കത്തിൽ തന്നെ മലയോരമേഖലയിൽ ഒഴുക്കിൽപ്പെട്ട് മരിച്ചത് മൂന്ന് യുവാക്കൾ

തിരുവമ്പാടി: കാലവർഷം തുടങ്ങി ഒരു മാസത്തിനിടയിൽ മലയോരമേഖലയിൽ ഒഴുക്കിൽപ്പെട്ട് മരിച്ചത് മൂന്ന് യുവാക്കൾ. കാലവർഷത്തിന്റെ തുടക്കത്തിൽ തന്നെയുണ്ടായ അപകടമരണങ്ങൾ ആശങ്കയുണ്ടാക്കുന്നതാണ്. വെള്ളിയാഴ്ച ഇരുവഞ്ഞിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മഞ്ഞുവയൽ സ്വദേശി ജെയിംസിന്റെ മൃതദേഹം കണ്ടെടുത്തതോടെയാണ് മരണം മൂന്നായത്. ജൂൺ ആറിനാണ് ആദ്യ ദുരന്തമുണ്ടായത്.…

ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി മുക്കം: ഉറുമി ജലവൈദ്യുത പദ്ധതി പ്രദേശത്തിന് സമീപം പൊയിലിങ്ങാപ്പുഴയിൽ ഒഴുക്കിൽപെട്ട് ഇന്നലെ കാണാതായ നീലേശ്വരം പൂളപ്പൊയിൽ പാലാട്ടുപറമ്പിൽ അബ്ദുൽ മജീദിന്റെയും റസീനയുടെയും മകൻ ഹനി റഹ്മാന്റെ മൃതദേഹം താഴെ തിരുവമ്പാടി കൽപ്പുഴയി ശിവക്ഷേത്രത്തിന് സമീപം…

ചുരത്തിൽ വാഹനപകടം; മദ്രസ അധ്യാപകന്‍ മരണപ്പെട്ടു

അടിവാരം: വയനാട് ചുരത്തിൽ ഇന്നലെ വൈകിട്ട് ബൈക്കും ഇന്നോവ കാറും കൂട്ടിയിടിച്ച് പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ബൈക്ക് യാത്രക്കാരനായ കർണ്ണാടക കൊടക് സ്വദേശിയും ഇപ്പോൾ ഈങ്ങാപ്പുഴ (22ാം മൈൽ) പള്ളിയിലും, അടിവാരം മദ്രസയിലും ജോലി ചെയ്യുന്ന അബുത്വാഹിര്‍ (24)മരണപ്പെട്ടു.…