കോടഞ്ചേരി :ബൈക്ക് അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
കോടഞ്ചേരി പാറമല മറ്റെക്കാട്ടിൽ ജോയിയുടെ മകൻ സഞ്ചു(23) ആണ് മരിച്ചത്. കഴിഞ്ഞ ഒൻപതിന് പടനിലത്ത് വെച്ചാണ് അപകടമുണ്ടായത്.
ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിൽ ഇരിക്കെ ഇന്നലെ രാത്രി 10.45 ഓടെ മരിച്ചു.
മാതാവ് :ഷേർളി, സഹോദരരി :അഞ്ചു.