ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി
മുക്കം: ഉറുമി ജലവൈദ്യുത പദ്ധതി പ്രദേശത്തിന് സമീപം പൊയിലിങ്ങാപ്പുഴയിൽ ഒഴുക്കിൽപെട്ട് ഇന്നലെ കാണാതായ നീലേശ്വരം പൂളപ്പൊയിൽ പാലാട്ടുപറമ്പിൽ അബ്ദുൽ മജീദിന്റെയും റസീനയുടെയും മകൻ ഹനി റഹ്മാന്റെ മൃതദേഹം താഴെ തിരുവമ്പാടി കൽപ്പുഴയി ശിവക്ഷേത്രത്തിന് സമീപം തൂക്കുപാലത്തിന് അടിയിലായി ഇരുവഞ്ഞിപ്പുഴലാണ് മൃതദേഹം കണ്ടെത്തിയത്.
മുക്കം അഗ്നിരക്ഷാസേന യും നൂറോളം വരുന്ന സന്നദ്ധപ്രവർത്തകരും തിരുവമ്പാടി പോലീസും തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റെയും വില്ലേജ് ഓഫീസർമാരുടെയും നേതൃത്വത്തിൽ ഉറുമിയിൽ ഇന്ന് രാവിലെ മുതൽ തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു ഇതിനിടയിലാണ് താഴെ തിരുവമ്പാടി വെച്ച് മൃതദേഹം കാണപ്പെട്ടത്.
തിരുവമ്പാടി പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റും