ന്ത്യം.

NADAMMELPOYIL NEWS
MARCH 24/2021

തിരുവനന്തപുരം : യൂട്യൂബ് ദൃശ്യങ്ങൾ അനുകരിക്കുന്നതിനിടെ തീപ്പൊള്ളലേറ്റ 12 വയസ്സുകാരന് ദാരുണാന്ത്യം. തിരുവനന്തപുരം വെങ്ങാനൂർ ഗാന്ധി സ്മാരക ആശുപത്രിക്ക് സമീപം ‘പ്രസാര’ത്തിൽ പ്രകാശിന്റെ മകൻ ശിവനാരായണനാണ് മരിച്ചത്.

കഴിഞ്ഞദിവസം വൈകിട്ടായിരുന്നു സംഭവം. അഗ്നിനാളങ്ങൾ ഉപയോഗിച്ച് മുടി സ്ട്രെയ്റ്റ് ചെയ്യുന്ന വീഡിയോ യൂട്യൂബിൽ കണ്ട ശിവനാരായണൻ ഇത് അനുകരിക്കാൻ ശ്രമിക്കുന്നതിനിടെ മുടിയിലും വസ്ത്രത്തിലും തീപടരുകയായിരുന്നു. കുളിമുറിയിൽവെച്ചാണ് അനുകരണശ്രമം നടന്നതെന്നതിനാൽ ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല. മുത്തശ്ശി മാത്രമാണ് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്. ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെ മരിച്ചു.

വെങ്ങാനൂർ ബോയ്സ് ഹൈസ്കൂളിലെ ഏഴാംക്ലാസ് വിദ്യാർഥിയാണ് ശിവനാരായണൻ. സ്ഥിരമായി യൂട്യൂബ് വീഡിയോകൾ കണ്ടിരുന്ന കുട്ടി ഇത് അനുകരിക്കാൻ ശ്രമിക്കുന്നതും പതിവായിരുന്നു എന്നാണ് പോലീസ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *