…
NADAMMELPOYIL NEWS
MAY 08/2021
ന്യൂഡല്‍ഹി; അധോലോക കുറ്റവാളി ഛോട്ട രാജന്‍ കൊവിഡ് ബാധിച്ച് മരിച്ചുവെന്ന വാര്‍ത്ത തെറ്റാണെന്ന് എയിംസ്. രാജന്‍ ജീവിച്ചിരിപ്പുണ്ടെന്നും കൊവിഡ് ചികിത്സയില്‍ കഴിയുകയാണെന്നും എയിംസ് അധികൃതര്‍ പ്രതികരിച്ചു. വെള്ളിയാഴ്ച്ച വൈകീട്ടോടെയാണ് ഛോട്ടാ രാജന്‍ മരിച്ചുവെന്ന റിപ്പോർട്ട് വന്നിരുന്നു.
തിഹാര്‍ ജയിലില്‍ വെച്ച് കൊവിഡ് ബാധിച്ച ഛോട്ടാരാജനെ കഴിഞ്ഞ ഏപ്രില്‍ 26നാണ് ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
______