പെരുമണ്ണ : കൊവിഡ് അണു നശീകരണ സാമഗ്രികൾ കൈമാറി മദദ് ചാരിറ്റിബിൾ ഫൗണ്ടേഷൻ.
കൊവിഡ് ബാധിച്ച വീടുകൾ, സ്ഥാപനങ്ങൾ എന്നിവ അണുനശീകരണ പ്രവർത്തനം നടത്തുന്ന കൊവിഡ് മുന്നണിപ്പോരാളികളായ പെരുമണ്ണയിലെ എസ് വൈ എസ് സാന്ത്വനം എമർജൻസി ടീമിനാണ് മദദ് ചാരിറ്റബിൾ ആന്റ് ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ കൊവിഡ് അണുനശീകരണ, പ്രതിരോധ സാമഗ്രികൾ കൈമാറിയത് .
സോഡിയം ഹൈപോക്ലോറൈറ്റ് ലായനി, പി.പി.ഇ കിറ്റുകൾ, സർജിക്കൽ മാസ്കുകൾ, സാനിറ്റൈസർ പമ്പ്, ഗ്ലൗസ്, ഷൂ പ്രൊട്ടക്ഷൻ കവർ തുടങ്ങിയവയും അനുബന്ധ മെഡിക്കൽ സാമഗ്രികളുമാണ് കൈമാറിയത്.
സമസ്ത കോഴിക്കോട് ജില്ലാ മുശാവറ അംഗം ഹസൈനാർ മുസ്ലിയാർ വള്ളിക്കുന്നിൽ നിന്ന് സാന്ത്വനം പെരുമണ്ണ സർക്കിൾ എമർജൻസി ടീം ലീഡർ ഷാനവാസ് പെരുമണ്ണ സാമഗ്രികൾ ഏറ്റുവാങ്ങി.
ചടങ്ങിൽ മദദ് ചെയർമാൻ ഡോ. അമീൻ മുഹമ്മദ് സഖാഫി, ബഷീർ വെള്ളായിക്കോട്, ഹമീദ് സഖാഫി വള്ളിക്കുന്ന്, ഹാഫിള് അബ്ദുൽ ഹഫീസ് വള്ളിക്കുന്ന്, ജാബിർ പുത്തൂർമഠം
തുടങ്ങിയവർ സംബന്ധിച്ചു.