NADAMMELPOYIL NEWS
MAY 07/2021
താമരശ്ശേരി;കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം നമ്മുടെ കൊടുവള്ളി മണ്ഡലത്തിലും
രൂക്ഷമായ സാഹചര്യത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി മുൻകൂട്ടി നിശ്ചയിക്കപ്പെട്ട പ്രകാരം ഇന്ന് മണ്ഡലത്തിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങൾ സന്ദർശിച്ചു . താമരശ്ശേരി താലൂക്ക് ആശുപത്രി,കൊടുവള്ളി കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്റർ എന്നിവിടങ്ങളിലെത്തി ഉദ്യോഗസ്ഥരുമായി നിലവിലുള്ള സാഹചര്യങ്ങൾ വിലയിരുത്തി. ലഭ്യമായ സംവിധാനങ്ങളുടെ കാര്യക്ഷമമായ പ്രവര്‍ത്തനം ഉറപ്പുവരുത്തുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി.
അതോടൊപ്പം അടിയന്തരമായി ഓരോ പ്രദേശത്തും ചെയ്യേണ്ട കാര്യങ്ങള്‍ക്ക് മുനിസിപ്പൽ ചെയർമാൻ , ബ്ലോക്ക് – ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാർ , ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരുമായി ചർച്ച ചെയ്ത് രൂപരേഖ തയ്യാറാക്കി . മറ്റ് ഗ്രാമപഞ്ചായത്തുകളിൽ തൊട്ടടുത്ത ദിവസങ്ങളിൽ നേരിട്ടെത്തി കാര്യങ്ങൾ വിലയിരുത്തും .
ജനപ്രതിനിധിയെന്ന നിലയ്ക്ക് ഇന്നത്തെ സാഹചര്യത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് പ്രഥമ പരിഗണന നൽകാനാണ് ആഗ്രഹിക്കുന്നത്. കൊടുവള്ളിയുടെ നല്ല നാളേക്കായ് ജാതി മത രാഷ്ട്രീയ ചിന്തകൾക്കതീതമായി കോവിഡ് മഹാമാരിയെ നമുക്ക് ഒരുമിച്ച് പ്രതിരോധിക്കണമെന്നും എം.എൽ.എ പറഞ്ഞു