NADAMMELPOYIL NEWS
MARCH 24/2021
കുന്ദമംഗലം: മുപ്പത് ലിറ്റര്‍ വിദേശമദ്യവുമായി പതിമംഗലം സ്വദേശി എക്‌സൈസിന്റെ പിടിയില്‍. പതിമംഗലം ചാലില്‍ വീട്ടില്‍ ജിതേഷ്(42) ആണ് കുന്ദമംഗലം എക്‌സൈസിന്റെ പിടിയിലായത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി കുന്ദമംഗലം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മനോജ് പടിക്കത്തിന്റെ നേതൃത്വത്തില്‍ കുന്ദമംഗലത്ത് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.
മദ്യം കടത്താന്‍ ഉപയോഗിച്ച സ്‌കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രിവന്റീവ് ഒഫീസര്‍ എം പ്രവേശ്, സിവില്‍ എക്‌സൈസ് ഒഫീസര്‍മാരായ കെ സുജീഷ്, അര്‍ജുന്‍ വൈശാഖ്, പി അജിത്ത്, എക്‌സൈസ് ഡ്രൈവര്‍ കെ ജെ എഡിസണ്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കുന്ദമംഗലം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.