NADAMMELPOYIL NEWS
MARCH 19/2021

താമരശേരി: വിദ്യാർത്ഥികൾക്ക് ലോകത്തിൻെറ ഏത് കോണിൽ പോയാലും വിദ്യയഭ്യസിക്കാൻ കൂടെ നിന്ന് സൗകര്യമൊരുക്കുമെന്ന് കൊടുവള്ളി മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി ഡോ.എം.കെ.മുനീർ പറഞ്ഞു. താമരശ്ശേരി പഞ്ചായത്ത് യൂത്ത് ലീഗ് കമ്മറ്റി സംഘടിപ്പിച്ച ‘സർവൈവൽ – പ്രതിനിധി ക്യാമ്പിൽ ടോക് ടു കാൻഡിടേറ്റ് സെഷനിൽ സംവദിക്കുകയായിരുന്നു അദ്ദേഹം. ഉപരി പഠനത്തിന് പുറം നാടുകളിൽ പോവുന്ന വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങൾ പലതാണ്. അവയ്ക്ക് പരിഹാരം കാണും. കോഴ്സുകൾ തിരഞ്ഞെടു ക്കുന്നതിൽ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും സഹായിക്കാൻ പ്രത്യേക സംവിധാനമൊരുക്കും. ഉയർന്ന വിദ്യാഭ്യാസം സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങൾക്കും നൽകാൻ സാഹചര്യമൊരുക്കും. ഉയർന്ന നിലവാരത്തിലുള്ള പഠനമാഗ്രഹിക്കുന്നവർക്ക് സാഹചര്യമനുസരിച്ച് നാട്ടിൽ തന്നെ സംവിധാനമൊരുക്കാൻ ശ്രമിക്കും. മുനീർ പറഞ്ഞു. പ്രസിഡണ്ട് എം.ടി. അയ്യൂബ് ഖാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ.പി. സമദ് സ്വാഗതം പറഞ്ഞു. വി എം ഉമ്മര്‍ മാസ്റ്റർ, എ.അരവിന്ദൻ, സൈനുൽ ആബിദീൻ തങ്ങൾ, കെ.എം.അഷ്റഫ് മാസ്റ്റർ, കെ.വി.മുഹമ്മദ്, പി.പി. ഹാഫിസ് റഹ്മാൻ, എൻ പി റസാഖ് മാസ്റ്റർ, എം നസീഫ്, എം. സുൽഫീക്കർ, പിടി ബാപ്പു, എ.കെ. അസീസ്, എ.കെ. കൗസർ, റഫീഖ് കൂടത്തായ്, കെ.സി. ഷാജഹാൻ, ഫാസിൽ മാസ്റ്റർ, ഷാഫി സക്കരിയ ,ഇഖ്ബാൽ പൂക്കോട്, നിയാസ് ഇല്ലിപ്പറമ്പിൽ, ഫസൽ ഈർപ്പോണ, വാഹിദ് അണ്ടോണ, അൽത്താഫ് ടി പി, റിയാസ് കാരാടി, ഷഫീഖ് ചുടലമുക്ക്, നദീറലി ഒതയോത്ത് സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *