NADAMMELPOYIL NEWS
MARCH 19/2021
തിരുവമ്പാടി: കൂടരഞ്ഞി സ്വദേശിയായ യുവാവിനെ അനക്കാംപൊയിലിൽ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി.കൂടരഞ്ഞി മഞ്ഞക്കടവ് തുവക്കുന്ന് രാജൻ – വസന്ത ദമ്പതികളുടെ മകൻ രജിൻ രാജനാണ് (19) മരിച്ചത്.ജോലി ആവശ്യാർഥം ആനക്കാംപൊയിൽ എത്തിയതായിരുന്നു രജിൻ.
ഇന്നലെ പുലർച്ചെ പല്ലു തേയ്ക്കുവാനായി പുഴയിലേക്കു പോയ രജിനെ കാണാത്തതിനാൽ സുഹൃത്തുക്കൾ അന്വേഷിച്ച് ചെന്നപ്പോൾ പുഴയിൽ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു. വായിൽ നിന്ന് നുരയും പതയും വന്നിരുന്നതായി അവർ പറഞ്ഞു. ഉടൻ തന്നെ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലുള്ള മൃതദേഹം കോവിഡ് പരിശോധനകൾക്കും പോസ്റ്റ് മോർട്ടത്തിനും ശേഷം ഇന്ന് ബന്ധുക്കൾക്ക് കൈമാറും. തിരുവമ്പാടി പോലിസ് ഇൻക്വസ്റ്റ് നടത്തി. സഹോദരങ്ങൾ: രഞ്ജിത, മായ, മഞ്ജരി