NADAMMELPOYIL NEWS
MARCH 18/2021
മലപ്പുറം: സാമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന മന്ത്രി കെ ടി ജലീലിന്റെ പരാതിയില്‍ മുസ് ലിം ലീഗ് പ്രവര്‍ത്തകന്‍ യാസര്‍ എടപ്പാളിനെ പോലിസ് അറസ്റ്റ് ചെയ്തു. വിദേശത്തുനിന്ന് നാട്ടിലെത്തിയപ്പോള്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നാണ് ചങ്ങരംകുളം പോലിസ് അറസ്റ്റ് ചെയ്തത്. രാത്രി 12ഓടെ ചങ്ങരംകുളം സ്‌റ്റേഷനില്‍ എത്തിച്ച യാസറിനെ പുലര്‍ച്ചെ ഒന്നോടെ തന്നെ ബന്ധുക്കളെത്തി ജാമ്യത്തിലിറക്കി. മന്ത്രിയുടെ പരാതില്‍ യാസറിനെതിരേ നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കെ ടി ജലീലിനെ വിമര്‍ശിച്ച് പോസ്റ്റ് ഇട്ടതിന്റെ പേരില്‍ മന്ത്രി ഇടപെട്ട് വീട് റെയ്ഡ് നടത്തിയെന്ന് യാസര്‍ നേരത്തേ ആരോപിച്ചിരുന്നു.