NADAMMELPOYIL NEWS
FEBRUARY 21/2021
കൊടുവള്ളി: ദേശീയപാതയിൽ കൊടുവള്ളി മദ്രസബസാർ എരപ്പുണ്ട് ജുമാ മസ്ജിദിന് സമീപം ബൈക്ക് കാൽനടയാത്രക്കാരനെ ഇടിച്ച് അപകടം. കാൽനടയാത്രക്കാരനും ബൈക്കിലുണ്ടായിരുന്ന രണ്ടു പേർക്കും പരിക്കേറ്റു. മദ്രസബസാർ കിഴക്കുന്നുമ്മൽ സുലൈമാൻ (52), ബൈക്ക് യാത്രക്കാരായ സൗത്ത് കൊടുവള്ളി സ്വദേശികളായ ആദർശ് (19), എടക്കണ്ടിയിൽ ഹാഷിർ ഷഹൽ (17) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം. സുലൈമാൻ റോഡ് മുറിച്ചുകടക്കുന്നതിനിടെ കുന്ദമംഗലം ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു.
ഇതോടെ നിയന്ത്രണംവിട്ട ബൈക്ക് എതിരേവന്ന കാറിലും സമീപത്തെ സ്വകാര്യവ്യക്തിയുടെ ചുറ്റുമതിലിലും ഇടിച്ച് വീഴുകയായിരുന്നു. ചുറ്റുമതിൽ തകർന്നു.