NADAMMELPOYIL NEWS
FEBRUARY 18/2021
ഓമശ്ശേരി:
ഓമശ്ശേരി കുടുംബ ആരോഗ്യ കേന്ദ്രവും ഇനിമുതൽ മികവിന്റെ നിറവിൽ.
പുതിയ കെട്ടിട
ഉദ്ഘാടനം കാരാട്ട് റസാഖ് എംഎൽഎ നിർവഹിച്ചു.
എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 52 ലക്ഷം രൂപ വകയിരുത്തിയാണ് പുതു കെട്ടിടം യാഥാർത്ഥ്യമാക്കിയത്.
പുതിയ കെട്ടിടത്തിൽ ഓ പി, നഴ്സിംഗ് സ്റ്റേഷൻ, ഒബ്സർവേഷൻ റൂം, വിഷൻ സെൻറർ എന്നിവ പ്രവർത്തനം ആരംഭിക്കുന്നതോടെ
ആശുപത്രി കൂടുതൽ ആളുകൾക്ക് പ്രയോജനകരമായി മാറും.
ഇന്നലെ നടന്ന ഉദ്ഘാടന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പുളിക്കൽ നാസർ അധ്യക്ഷത വഹിച്ചു.
ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ
സൈനുദ്ദീൻ കുളത്തക്കര സ്വാഗതവും ഡോക്ടർ ശരണ്യ ടി എം നന്ദിയും പറഞ്ഞു.