NADAMMELPOYIL NEWS
07/01/2021
കോഴിക്കോട്;: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് കോവിഡ് 19 സ്ഥിരീകരിച്ചു. അദ്ദേഹം കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് നടത്തിയ പരിശോധനയിലാണ് സുരേന്ദ്രന് കോവിഡ് സ്ഥിരീകരിച്ചത്. കേരളത്തിൽ കോവിഡ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സുരേന്ദ്രൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. കേരളത്തിലെ നിലവിലെ സ്ഥിതിഗതികൾ കണക്കിലെടുത്ത് വിദഗ്ധ സംഘത്തെ അയക്കണമെന്നും ആദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
_______
7️⃣