NADAMMELPOYIL NEWS
06/01/2021
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്. ആറു ജില്ലകളിൽ രോഗികളുടെ എണ്ണം കൂടിയതായാണ് ആരോഗ്യവകുപ്പിന്റെ പ്രതിവാര റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
എറണാകുളം, പത്തനംതിട്ട, ആലപ്പുഴ, വയനാട്, കോട്ടയം, തിരുവനന്തപുരം ജില്ലകളിലാണ് രോഗവർധന. മറ്റ് രോഗങ്ങൾ ഉള്ളവരിൽ കോവിഡ് മരണനിരക്കിലും വർധനയുണ്ട്. പരിശോധനകളുടെ എണ്ണം കൂട്ടാൻ നിർദേശം നൽകി.
_______
______
7️⃣