NADAMMELPOYIL NEWS
08/01/2021
കോഴിക്കോട്;കോഴിക്കോട് കേന്ദ്രമാക്കിയുള്ള ഒരു മാപ്പിളപ്പാട്ട് കൂട്ടായ്മയാണ്. ഇശൽമാല.
ഗായകരായ ബുഷ്റ പൂക്കാട്, ജയഭാരതി കൊണ്ടോട്ടി(അഭിനബി മുത്തിൻെറ),സുലൈമാൻ പുളിക്കൽ,സുബൈദചേളന്നൂർ, നൂറ വാളാഞ്ചേരി,റംല്ല മോങ്ങം,റംല്ല എടപ്പാൾ,ഫാത്തിമ ഹുസൈൻ ഒാമശ്ശേരി,റിയാസ് ഒാമശ്ശേരി, PTM കുട്ടി വയനാട്,സലീം ഒാമശ്ശേരി,ഷാജുദ്ദീൻഒാമശ്ശേരി,ശാഫി കാസർകോട്,പെർള അസീസ്,മുന്നാ ഫാത്തിമ കാസർകോട്, സുബൈദ തൃക്കരിപ്പൂർ,വഹീദ് മാസ്റ്റർ മണ്ണാർക്കാട്,ഫരീദ കോഴിക്കോട്,റജുല മൻസൂർ കരുവമ്പൊയിൽ,ബഷീർ ഒാമശ്ശേരി,മുദ്ദസീർ ഒാമശ്ശേരി,മൻസൂർ ഒാമശ്ശേരി,റിസ് വാന വേനപ്പാറ,ഫിദ കാരപ്പറമ്പ്,കുഞ്ഞാലി വെളിമണ്ണ,അഹമ്മദ് കുട്ടി വെളിമണ്ണ…എന്നിവർതകർത്ത് പാടുംബോൾ…
കൂട്ടത്തിൽ കുട്ടിപ്പാട്ടുകാരും തിമിർത്തു പാടി.
കീബോർഡിസ്സറ്റ് ഹമീദ് മുക്കം, തബലിസ്റ്റ് ഇബ്രു ഒാമശ്ശേരിയും കൂട്ടായ്മയിൽ കൊഴുപ്പ് കൂട്ടി.
ഇടക്ക് വരുന്ന,…
കൂട്ടായ്മയുടെ കാരണവരായ കാഥികൻ ആദം കൊടുവള്ളിയുടെ ഉപദേശ നിർദ്ധേശങ്ങളും,
ഗാന രചയിതാവ് EKM പന്നൂരിൻെറ ‘പാട്ടിൻറ വഴിയും’, ബാബുരാജ് പുത്തൂർ അവതരിപ്പിക്കുന്ന ‘തേൻതുള്ളിയും’ ഗ്രൂപ്പിന് മാറ്റ് കൂട്ടി.
ഗായകർക്കുള്ള കമൻറുകളുമായ്.., ഗാന രചയിതാവ്MPA കാദിർ, കവയിത്രി ബബിത അത്തോളി, ഗായകൻ ഇബ്രാഹിം മലയിൽ,ഗായകൻശൗക്കത്ത് മാസ്റ്റർ ഒാമശ്ശേരി,ഗായകൻ മുഹമ്മദ് അപ്പമണ്ണിൽ എന്നിവർ കൂട്ടായ്മയെ സജ്ജീവമാക്കി.
അറുപത്തഞ്ചോളം വരുന്ന ഗായകി ഗായകൻമ്മാരെ നിയന്ത്രിച്ച് കൊണ്ട് കൂട്ടായ്മയുടെ അമരക്കാരായ…റഹീം വേനപ്പാറ,അശ്റഫ് വാവാട്(മാധ്യമം റിപ്പൊർട്ടർ),ശബാന പുത്തൂർ എന്നിവർ സജ്ജരായി.
സ്വന്തം ലേഖകൻ
_______
______
7️⃣