NADAMMELPOYIL NEWS
APRIL 30/2021
കൊടുവള്ളി;സ്വർണ്ണ നഗരിയായ കൊടുവള്ളിയിൽ ആര് സ്വർണ്ണത്തിളക്കമാർന്ന വിജയം നേടും. മുനീറോ അതോ കാരാട്ട് റസാക്കോ? സംസ്ഥാനം ഉറ്റുനോക്കുന്ന മുസ്ലിം ലീഗ് തന്നെ അഭിമാനപ്പോരാട്ടമായി കണക്കാക്കുന്ന ഏറെ ശ്രദ്ധനേടിയ കൊടുവളളി നിയോജക മണ്ഡലത്തിൽ ജനം ഏത് എംഎൽഎയെ തുണക്കുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് സി ഫോർ സർവേ പരിശോധിച്ചത്. മുസ്ലീം ലീഗ് സ്ഥാനാർത്ഥി എം കെ മുനീർ വിജയം നേടുമെന്നാണ് ന്യൂസ് സീ ഫോർ സർവേ സൂചിപ്പിക്കുന്നത്.
നേരിയ ഭൂരിപക്ഷത്തിനായിരുന്നു കഴിഞ്ഞ തവണ ഇടത് സ്വന്ത്രനായ കാരാട്ട് റസാക്ക് വിജയിച്ചത്. നാട്ടുകാരൻ എന്ന പ്രദേശിക വികാരവും എൽഡിഎഫിന്റെ വികസനനേട്ടങ്ങളും മണ്ഡലത്തിലെ വികസനവുമുയർത്തിയാണ് ഇത്തവണ റസാക്ക് തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ ഫലം മുനീറിന് അനുകൂലമെന്നാണ് സർവേ സൂചന.