NADAMMELPOYIL NEWS
APRIL 28/2021
കോഴിക്കോട്; 50,000 കോവിഡ് രോഗികള്‍ ഉണ്ടായാല്‍ ചികിത്സിക്കാന്‍ ആവശ്യമായ മുന്നൊരുക്കങ്ങളാണ് ജില്ലയില്‍ നടത്തുന്നതെന്ന് ജില്ലാ കളക്ടര്‍ സാംബശിവറാവു യോഗത്തില്‍ പറഞ്ഞു. നിലവില്‍ 34,618 രോഗികളാണുളളത്. ഇതില്‍ 27,379 പേരും കാര്യമായ രോഗലക്ഷണമില്ലാത്തതിനാല്‍ വീടുകളില്‍ തന്നെയാണ് ചികിത്സയില്‍ കഴിയുന്നത്.
കോഴിക്കോട്, മെഡിക്കല്‍ കോളജിലും ഐഎംസിഎച്ചിലുമായി 410 കിടക്കകള്‍ നിലവില്‍ കോവിഡ് ചികിത്സയ്ക്കായി മാറ്റിവച്ചിട്ടുണ്ട്. ഇവിടെ 200 കിടക്കകള്‍കൂടി ഒരുക്കും. പുതുതായ കോവിഡ് ആശുപത്രിയാക്കി മാറ്റിയ പിഎംഎസ്എസ്വൈ കെട്ടിടത്തില്‍ 160 കിടക്കകള്‍ നിലവിലുണ്ട്. 500 കിടക്കകള്‍ ഇവിടെ സജ്ജമാകും.
ബീച്ച് ആശുപത്രിയില്‍ 300 കിടക്കകളാണ് ഇപ്പോള്‍ കോവിഡ് ചികിത്സക്ക് ഉപയോഗപ്പെടുത്താവുന്നത്. 100 എണ്ണംകൂടി സജ്ജമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 862 കിടക്കകളും പിഎംഎസ്എസ് വൈ കെട്ടിടത്തില്‍ 184 കിടക്കകളിലും ബീച്ച് ആശുപത്രിയില്‍ 106 കിടക്കകളിലും ഓക്സിജന്‍ ലൈന്‍ സൗകര്യം ലഭ്യമാണ്. ആകെ 604 കിടക്കകള്‍കൂടി ഓക്സിജന്‍ ലൈന്‍ സൗകര്യമൊരുക്കും.
______