NADAMMELPOYIL NEWS
APRIL 20/2021
https://chat.whatsapp.com/IlHDklsRzVe73g6dqSM9bo
കാക്കനാട് (കൊച്ചി): ഒരു മാസത്തോളം നീണ്ട അന്വേഷണ കോലാഹലങ്ങൾക്കൊടുവിൽ സനു മോഹനെ പിടികൂടിയത് സാഹസികമായി. ഇയാൾ കൊല്ലൂർ മൂകാംബികയിലുണ്ടെന്ന വിവരം ലഭിച്ചതിന് പിന്നാലെ സൂക്ഷ്മമായി കരുക്കൾ നീക്കിയാണ് പൊലീസ് ഇയാളെ വലയിലാക്കിയത്. ഒന്നര ദിവസത്തോളം നീണ്ട സങ്കീർണതകൾക്കൊടുവിലാണ് കാർവാർ ബീച്ചിൽനിന്ന് ഇയാളെ പിടികൂടിയത്. പിടിയിലാകുന്നതിന് തൊട്ടുമുമ്പും സനു ആത്മഹത്യാശ്രമം നടത്തിയിരുന്നു. അതിനിടെ അസമയത്ത് ബീച്ചിൽ സനു മോഹനുമൊത്ത് അന്വേഷണസംഘത്തെ കണ്ട കർണാടക പൊലീസ് ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു.
സനുവിന് വേണ്ടിയുള്ള അന്വേഷണത്തിൽ തൃക്കാക്കര പൊലീസ് സ്റ്റേഷനാണ് കേന്ദ്രമായി പ്രവർത്തിച്ചിരുന്നത്. സൈബർ കുറ്റാന്വേഷണത്തിൽ വിദഗ്ധനായ ഒരാളെ ഇവിടെ നിയമിച്ചിരുന്നു. സംസ്ഥാനത്തിന് പുറത്തുള്ള അന്വേഷണ സംഘങ്ങളെയും കേരളത്തിലുള്ള സംഘങ്ങളെയും ഏകോപിപ്പിച്ചിരുന്നത് ഇവരായിരുന്നു. സനു മോഹനെ മൂകാംബികയിൽ കണ്ടെന്ന വിവരം ലഭിച്ച ഉടനെ ഒരു എസ്.ഐയും സീനിയർ സി.പി.ഒയും അടങ്ങുന്ന സംഘത്തെ അങ്ങോട്ടയക്കുകയായിരുന്നു. അവരെ സഹായിക്കാൻ തമിഴ്നാട്ടിലുള്ള അന്വേഷണസംഘത്തിൽനിന്ന് രണ്ട് പേരോട് കൊല്ലൂരിലേക്ക് പോകാനും നിർദേശം നൽകി.
ശനിയാഴ്ച വൈകീട്ട് ഏഴു മണിയോടെ കേരളത്തിൽനിന്ന് തിരിച്ച രണ്ട് ഉദ്യോഗസ്ഥർ ഇയാളെ കണ്ടെത്തിയ ഹോട്ടലിൽ എത്തിയെങ്കിലും സനു അവിടെനിന്ന് രക്ഷപ്പെട്ടിരുന്നു. വിമാനത്താവളത്തിലേക്ക് പോകാൻ വാഹനം തയാറാക്കണമെന്ന് ഹോട്ടൽ അധികൃതരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും റൂം ബില്ലുമായി ബന്ധപ്പെട്ട ബഹളത്തെ തുടർന്ന് ഇയാൾ രക്ഷപ്പെടുകയായിരുന്നു. മുറി പരിശോധിച്ച ഉദ്യോഗസ്ഥർക്ക് വസ്ത്രങ്ങൾ അടങ്ങിയ ബാഗ് മാത്രമേ ലഭിച്ചുള്ളൂ. രണ്ട് എ.സിയും മൂന്ന് ബെഡും അടങ്ങിയ വലിയ മുറിയിലാണ്താമസിച്ചിരുന്നത്. ബാഗും യാത്രാ വിവരങ്ങളും പരിശോധിച്ചതിൽനിന്ന് ഇയാൾ പോകാനിടയുള്ള സ്ഥലങ്ങളുടെ ലിസ്റ്റ് ഉണ്ടാക്കിയിരുന്നു.
ഇതിനകം സനുവിന് ആത്മഹത്യ പ്രവണത ഉള്ളതായി മനസ്സിലാക്കിയ ഉദ്യോഗസ്ഥർ ഇതിനായി ഇയാൾക്ക് എളുപ്പമെത്താൻ കഴിയുന്ന സ്ഥലങ്ങൾ കേന്ദ്രീകരിക്കാൻ തീരുമാനിച്ചു. അങ്ങനെയാണ് കാർവാർ എന്ന സംശയത്തിലേക്ക് എത്തിയത്. തുടർന്ന് കാർവാറിലേക്ക് പോയ അന്വേഷണ സംഘത്തിലേക്ക് തമിഴ്നാട്ടിൽ നിന്നെത്തിയ ഉദ്യോഗസ്ഥരും ചേർന്നിരുന്നു.
ഞായറാഴ്ച പുലർച്ച കാർവാറിലെത്തിയ ഉദ്യോഗസ്ഥർ ബീച്ചിലൂടെ നടക്കുന്ന സനുവിനെ കണ്ടെത്തി. ഇയാളെ പിടികൂടിയെങ്കിലും തൊട്ടുമുമ്പ് കടലിൽ ചാടി മരിക്കാൻ ശ്രമിച്ചതിനാൽ ദേഹമാകെ നനഞ്ഞ സ്ഥിതിയായിരുന്നു. അതിനിടെ ബീച്ചിൽ പട്രോളിംഗ് നടത്തുന്ന കർണാടക പൊലീസുകാർ അസാധാരണ സാഹചര്യത്തിൽ ഒരാളെ പിടിച്ച് െവച്ചിരിക്കുന്നത് കണ്ടതോടെ അന്വേഷണ സംഘത്തെ ചോദ്യം ചെയ്യാനാരംഭിച്ചു.
പൊലീസുകാരാണെന്ന വിവരം ആദ്യം മറച്ചുെവച്ച അന്വേഷണ സംഘം അറസ്റ്റിലായേക്കുമെന്ന സാഹചര്യമെത്തിയപ്പോഴാണ് തങ്ങൾ ആരാണെന്ന് അറിയിച്ചത്. തുടർന്ന് അവർ മേലുദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് മറ്റു നടപടികൾ പൂർത്തിയാക്കിയാണ് നാട്ടിലേക്കയച്ചത്. ഇതിെൻറ ഭാഗമായി അന്വേഷണ ഉദ്യോഗസ്ഥരുടെയും സനു മോഹെൻറയും ഫോട്ടോയും വിലാസവും എഴുതിവാങ്ങിയിരുന്നു. അതിനിടെ കർണാടക പൊലീസ് ഈ ഫോട്ടോ പുറത്തുവിട്ടതോടെയാണ് സനു മോഹനെ കർണാടക പൊലീസ് പിടികൂടിയെന്ന തരത്തിൽ വാർത്തകൾ പരന്നത്.
ഞായറാഴ്ച പുലർച്ച കാർവാറിലെത്തിയ ഉദ്യോഗസ്ഥർ ബീച്ചിലൂടെ നടക്കുന്ന സനുവിനെ കണ്ടെത്തി. ഇയാളെ പിടികൂടിയെങ്കിലും തൊട്ടുമുമ്പ് കടലിൽ ചാടി മരിക്കാൻ ശ്രമിച്ചതിനാൽ ദേഹമാകെ നനഞ്ഞ സ്ഥിതിയായിരുന്നു. അതിനിടെ ബീച്ചിൽ പട്രോളിംഗ് നടത്തുന്ന കർണാടക പൊലീസുകാർ അസാധാരണ സാഹചര്യത്തിൽ ഒരാളെ പിടിച്ച് െവച്ചിരിക്കുന്നത് കണ്ടതോടെ അന്വേഷണ സംഘത്തെ ചോദ്യം ചെയ്യാനാരംഭിച്ചു.
പൊലീസുകാരാണെന്ന വിവരം ആദ്യം മറച്ചുെവച്ച അന്വേഷണ സംഘം അറസ്റ്റിലായേക്കുമെന്ന സാഹചര്യമെത്തിയപ്പോഴാണ് തങ്ങൾ ആരാണെന്ന് അറിയിച്ചത്. തുടർന്ന് അവർ മേലുദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് മറ്റു നടപടികൾ പൂർത്തിയാക്കിയാണ് നാട്ടിലേക്കയച്ചത്. ഇതിെൻറ ഭാഗമായി അന്വേഷണ ഉദ്യോഗസ്ഥരുടെയും സനു മോഹെൻറയും ഫോട്ടോയും വിലാസവും എഴുതിവാങ്ങിയിരുന്നു. അതിനിടെ കർണാടക പൊലീസ് ഈ ഫോട്ടോ പുറത്തുവിട്ടതോടെയാണ് സനു മോഹനെ കർണാടക പൊലീസ് പിടികൂടിയെന്ന തരത്തിൽ വാർത്തകൾ പരന്നത്.
സനു മോഹൻ നേരിടുന്നത് ശാസ്ത്രീയ ചോദ്യം ചെയ്യൽ;വസ്തുതകൾ പരിശോധിക്കാൻ വിദഗ്ധസംഘം
കൊച്ചി: വൈഗ വധക്കേസിൽ മൊഴികൾ മാറ്റിപ്പറയുന്ന പിതാവ് സനു മോഹനിൽനിന്ന് സൂക്ഷ്മവിവരങ്ങൾ ലഭിക്കാൻ ശാസ്ത്രീയ ചോദ്യംചെയ്യലുമായി അന്വേഷണസംഘം. തൃക്കാക്കര എ.സി.പി ആർ. ശ്രീകുമാർ, തൃക്കാക്കര സി.ഐ കെ. ധനപാലൻ എന്നിവരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ. 10 ദിവസമാണ് തെളിവെടുപ്പിന് സനു മോഹനെ തൃക്കാക്കര കോടതി പൊലീസ് കസ്റ്റഡിയിൽ നൽകിയത്.
ഫ്ലാറ്റിൽ കണ്ടെത്തിയ രക്തത്തുള്ളികളും ആന്തരികാവയവങ്ങളുടെ പരിശോധനയിൽ ലഭിച്ച ആൽക്കഹോൾ സാന്നിധ്യവും പ്രധാന ഘടകങ്ങളാണ്. കെമിക്കൽ പരിശോധനകളുടെ പ്രാഥമിക റിപ്പോർട്ട് മാത്രമാണ് ലഭിച്ചതെന്ന് കഴിഞ്ഞദിവസം പൊലീസ് കമീഷണർ സി.എച്ച്. നാഗരാജു അറിയിച്ചിരുന്നു.
ഇത്തരം കേസുകളിൽ ചോദ്യം ചെയ്യുേമ്പാൾ കെമിക്കൽ എക്സാമിനർമാരെ മറവിൽ നിർത്തി പ്രതിയുടെ മൊഴി കേൾപ്പിച്ച് അപ്പപ്പോൾ തെറ്റും ശരിയും ചികഞ്ഞെടുക്കുന്ന പദ്ധതിയാണ് പൊലീസ് അനുവർത്തിക്കുക. സനു മോഹെൻറ ചോദ്യംചെയ്യലിലും ആൽക്കഹോൾ, രക്തത്തുള്ളികൾ എന്നിവയുടെ കുരുക്കഴിക്കാൻ വിദഗ്ധ കെമിക്കൽ എക്സാമിനർമാരുടെ സേവനം തേടി. ഇവരുടെ സാന്നിധ്യത്തിൽ ചോദ്യംചെയ്യൽ നടത്തി.
സനു മോഹൻ മൊഴിമാറ്റി പറയുന്നത് കേസിൽനിന്ന് മനഃപൂർവം രക്ഷപ്പെടാൻ പഴുതൊരുക്കലാണോയെന്ന സംശയവും ഉയർന്നിട്ടുണ്ട്. ഇയാളുടെ ക്രിമിനൽ മനഃസ്ഥിതി പഴയകാല ബന്ധങ്ങൾ പരിശോധിച്ചപ്പോൾതന്നെ പൊലീസിന് മനസ്സിലായിരുന്നു. സാമ്പത്തിക തട്ടിപ്പുകൾ സംബന്ധിച്ച കൂടുതൽ പരാതികൾ ഇയാൾക്കെതിരെ വരുന്നുണ്ട്. അതിെൻറ കണക്ക് എടുക്കുന്നുണ്ടെങ്കിലും പ്രധാനമായും കുട്ടിയുടെ കൊലപാതകം തെളിയിക്കാനാണ് ഊന്നൽ.
വൈഗയെ ശ്വാസംമുട്ടിച്ച് ബോധംകെടുത്തിയ ശേഷം പുഴയിൽ എറിഞ്ഞ് കൊല്ലുകയായിരുെന്നന്നാണ് സനു മോഹെൻറ വെളിപ്പെടുത്തൽ. കോടികളുടെ കടബാധ്യതകൾ മൂലം ജീവിതം മുന്നോട്ടുപോകാൻ കഴിയാതെ വന്നപ്പോഴാണ് മകളെ കൊന്ന് ആത്മഹത്യക്ക് തീരുമാനിച്ചതെന്നും മരിക്കാൻ ഭയന്നതോടെ നാടുവിെട്ടന്നും ഇയാൾ പൊലീസിന് മൊഴി നൽകിയിരുന്നു.
സനു മോഹൻ കുട്ടിയുമായി ഫ്ലാറ്റിൽ എത്തിയെന്ന് ദൃക്സാക്ഷികൾ പറയുന്ന സമയവും ഇയാളുടെ മൊഴിയിൽനിന്ന് ലഭിച്ച സമയവും ഒത്തുപോകുന്നതായി തെളിഞ്ഞിട്ടുണ്ട്. ശാസ്ത്രീയ പരിശോധനകളുടെ അന്തിമ റിപ്പോർട്ട് ലഭിക്കുേമ്പാൾ കേസിലെ ‘മിസിങ് ഫാക്ടു’കൾ മായുമെന്നാണ് പൊലീസിെൻറ പ്രതീക്ഷ.
ഫ്ലാറ്റിലും പുഴയിലും തെളിവെടുപ്പ്
കാക്കനാട് (കൊച്ചി): ഒരുമാസത്തെ ഇടവേളക്കുശേഷം കാണുന്നതിെൻറ ആകാംക്ഷക്കുപരി അമർഷമാണ് കാക്കനാടിന് സമീപം കങ്ങരപ്പടി ശ്രീഗോകുലം ഫ്ലാറ്റിലെ താമസക്കാരിൽനിന്ന് സനു മോഹൻ നേരിട്ടത്. ഫ്ലാറ്റിലെതന്നെ ഏറ്റവും സ്മാർട്ടായ വൈഗമോളുടെ ഘാതകനോടുള്ള അമർഷമായിരുന്നു പലരുടെയും മനസ്സിൽ.
വൈഗയെ കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ പിതാവ് സനു മോഹനെ ചൊവ്വാഴ്ച രാവിലെ 11ഓടെയാണ് ഫ്ലാറ്റിലെത്തിച്ച് തെളിവെടുത്തത്. അഞ്ചര വർഷമായി ഇയാളും കുടുംബവും താമസിച്ചിരുന്ന ആറാം നിലയിലെ ഫ്ലാറ്റിലും കാർ പാർക്കിങ്ങിലും എത്തിച്ച് തെളിവെടുത്തു. വൈഗയെ ഫ്ലാറ്റിലെത്തിച്ച് ശ്വാസം മുട്ടിച്ച് ബോധരഹിതയാക്കിയശേഷം കാറിൽ കൊണ്ടുപോയി മുട്ടാര്‍ പുഴയിലെറിഞ്ഞെന്നാണ് ഇയാൾ പൊലീസിന് നൽകിയ മൊഴി. അതേസമയം, ഫ്ലാറ്റിെൻറ തറയിൽനിന്ന് കണ്ടെത്തിയ രക്തത്തുള്ളി സംബന്ധിച്ച ദുരൂഹത തുടരുകയാണ്.
തൃക്കാക്കര എ.സി.പി ആർ. ശ്രീകുമാർ, തൃക്കാക്കര സി.ഐ കെ. ധനപാലൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. 11ന് ആരംഭിച്ച പരിശോധന ഒരു മണിക്കൂറോളം നീണ്ടു. ഇയാളെ കൊണ്ടുവരുന്നത് പ്രമാണിച്ച് ഫ്ലാറ്റിലെ മിക്കവരും ചൊവ്വാഴ്ച ജോലിക്ക് പോയിരുന്നില്ല. ഫ്ലാറ്റിലെ തെളിവെടുപ്പിനുശേഷം മുട്ടാർ പുഴയിലെത്തിച്ചും തെളിവെടുപ്പ് നടത്തി. ഫ്ലാറ്റില്‍നിന്ന് വൈഗയുമായി മുട്ടാര്‍ പുഴയിലേക്ക് സനു യാത്രചെയ്ത വഴിയിലൂടെയാണ് പൊലീസ് സംഘവും സഞ്ചരിച്ചത്. കളമശ്ശേരി മെഡിക്കല്‍ കോളജ് റോഡില്‍ ഇയാൾ ഉപേക്ഷിച്ച മൊബൈല്‍ ഫോണിനുവേണ്ടിയും പൊലീസ് തിരച്ചില്‍ നടത്തി. ഒളിവിൽ താമസിച്ച സ്ഥലങ്ങളിലും വരും ദിവസങ്ങളിൽ ഇയാളെ എത്തിച്ച് തെളിവെടുക്കും.
______