NADAMMELPOYIL NEWS
MARCH 05/2021
മടവൂര്‍: മിന്‍ഹാജുൽ ജന്ന സി എം മഖാം പള്ളി ദര്‍സ് വിദ്യാര്‍ഥികള്‍ ഏകദിന പഠന ക്യാമ്പും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും നടത്തി. എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന സമിതി അംഗം സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍ പാണക്കാട് ഉദ്ഘാടനം ചെയ്തു
സി. എം മഖാം മുദരിസ് ഉസ്താദ് അബ്ദുല്‍ ജലീല്‍ ബാഖവി പാറന്നൂർ അധ്യക്ഷത വഹിച്ചു. സി. എം മഖാം പ്രസിഡന്റ് മൂത്താട്ട് അബ്ദു റഹ്മാന്‍ മാസ്റ്റര്‍, സെക്രട്ടറി കെ. എം. മുഹമ്മദ് മാസ്റ്റര്‍, ഊരാളി മുഹമ്മദ് മുസ്ലിയാര്‍, അബ്ദുല്‍ ഗനിയ്യ് ഫൈസി മടവൂര്‍, അമീൻ യമാനി ഗൂഡല്ലൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു. ആസിഫ് വാഫി റിപ്പൺ പഠന ക്യാമ്പിന് നേതൃത്വം നല്‍കി. തുടര്‍ന്ന് മര്‍ഹൂം ഹബീബ് മുസ്ലിയാരുടെ അനുസ്മരണവും ഈവര്‍ഷം ഉപരിപഠനത്തിന് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള യാത്രയപ്പ്, ഉപഹാര സമർപ്പണവും നടത്തി. മുഹമ്മദ് ജറീഷ് അസ്ഹരി, അഡ്വ.ശിഹാബുദ്ധീന്‍ റഹീമി, ഷബീര്‍ അലി ബാഖവി, ശഫീഖ് മുസ്ലിയാര്‍ നടുവണ്ണൂർ എന്നിവര്‍ സംബന്ധിച്ചു. മിന്‍ഹാജ് മുസ്ലിയാര്‍ വാവാട് സ്വാഗതവും സയ്യിദ് റഹീസ് തങ്ങൾ പനമരം നന്ദിയും പറഞ്ഞു.
______