NADAMMELPOYIL NEWS
MARCH 01/2021
കൊടുവള്ളി: 14 പേരുടെ മരണത്തിനിടയാക്കിയ കരിഞ്ചോല ദുരന്തത്തില്‍ മുഖ്യമന്ത്രി ദുരന്തസ്ഥലം സന്ദര്‍ശിക്കാത്തത് സ്ഥലം എംഎല്‍എയായ കാരാട്ട് റസാഖിന്റെ പരാജയമാണെന്ന് എസ്ഡിപിഐ സ്ഥാനാര്‍ഥി മുസ്തഫ കൊമ്മേരി.
കട്ടിപ്പാറ പഞ്ചായത്തിലെ വിവധ പ്രദേശങ്ങളിലെ പര്യാടനത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. കട്ടിപ്പാറ, കരിഞ്ചോല, വെട്ടിഒഴിഞ്ഞ തോട്ടം, ചമല്‍, കോളിക്കല്‍, ഓമശ്ശേരി തുടങ്ങിയ സ്ഥലങ്ങളില്‍ നടന്ന പര്യടനത്തില്‍ നിസാര്‍ കോളിക്കല്‍, ഹമീദലി, അശ്‌റഫ്, ഒ എം സിദ്ധീഖ്, മുസ്തഫ, റോബിന്‍ ജോസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വട്ടോളിയില്‍ നടന്ന കുടംബ സംഗമത്തിലും സ്ഥാനാര്‍ഥി പങ്കെടുത്തു. കുടുംബ സംഗമത്തിന് വി എം നാസര്‍, മോന്‍ടി അബൂബക്കര്‍, ജശീര്‍ മൗലവി, എം കെ റസാഖ്, റസാഖ് കൊന്തളം സംബന്ധിച്ചു.