NADAMMELPOYIL NEWS
MARCH 31/2021
കൊടുവള്ളി: ‘സി.എച്ച് പൊതുമരാമത്ത് മന്ത്രിയായിരുന്ന കാലം… ഒരിക്കല്‍ കളരന്തിരിയേക്കുള്ള യാത്രയ്ക്കിടെ സി.എച്ച് മാനിപുരത്തെത്തി, തന്റെ പ്രിയ സുഹൃത്തിനെ കണാന്‍ വേണ്ടി. ആളുകള്‍ തമ്മില്‍ വിശേഷങ്ങളറിയാന്‍ യാതൊരു വഴികളുമില്ലാത്ത കാലത്തായിരുന്ന കേരളത്തിന്റെ പൊതുമരാമത്ത് മന്ത്രി അന്നത്തെ സന്ദര്‍ശനം. നാട്ടുകാരോട് അന്വേഷിച്ച് അദ്ദേഹത്തെ കണ്ടെത്തി, ഒടുവില്‍ ഏറെ നേരം സുഹൃത്തുമായി സംസാരിച്ചായിരുന്നു അവിടുന്ന് സി.എച്ച് മടങ്ങിയതും..’ പതിറ്റാണ്ടുകള്‍ക്കിപ്പുറം മാനിപുരത്തെ ആള്‍ക്കാര്‍ മാത്രമല്ല, കൊടുവള്ളിയിലെ ഒട്ടുമിക്ക പഴയതലമുറയില്‍പ്പെട്ടവരും സി.എച്ചിന്റെ ഈ സന്ദര്‍ശനം ഓര്‍ത്തുവയ്ക്കുന്നുണ്ട്.
മുസ്ലിം ലീഗിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കൊടുവള്ളിയിലെ വിവിധ ഭാഗങ്ങളിലെത്താറുണ്ടായിരുന്ന സി.എച്ച് അന്ന് പലരുടെയും ഇഷ്ടനേതാവായിരുന്നു. ആ സ്‌നേഹമാണ് കൊടുവള്ളിയിലെ ജനങ്ങള്‍ ഇന്ന് അദ്ദേഹത്തിന്റെ മകനായ ഡോ. എം.കെ മുനീറിന് നല്‍കുന്നത്.
കൊടുവള്ളിയുടെ വികസത്തിന് തന്നെ അടിത്തറപാകിയത് സി.എച്ചെന്ന പൊതുമരാമത്ത് മന്ത്രിയായിരുന്നുവെന്ന് പഴമക്കാര്‍ പറയുന്നു. ആ പിതാവിലെ മകനോടുള്ള വിശ്വാസമാണ് കൊടുവള്ളിയിലെ ജനം എം.കെ മുനീറിന് നല്‍കുന്ന സ്‌നേഹം. പിതാവിന്റെ സ്‌നേഹം ലഭിച്ചെങ്കിലും അദ്ദേഹത്തെ എം.എല്‍.എയായി ലഭിക്കാനുള്ള ഭാഗ്യം കൊടുവള്ളിക്ക് നഷ്ടമായെങ്കിലും ഇന്ന് അത് മകനിലൂടെ നേടിയെടുക്കുമെന്നാണ് കൊടുവള്ളിയിലെ പുതുതലമുറയും പറയുന്നു.
ശരിയായ റോഡുകളും പാലവുമില്ലാതിരുന്ന കാലത്ത് കൊടുവളളിക്ക് വേണ്ടത് കണ്ടറിഞ്ഞ് നല്‍കിയത് സിഎച്ച് മുഹമ്മദ് കോയ പൊതുമരാമത്ത് മന്ത്രിയായിരുന്ന കാലത്താണ്. ഒരേ ദിവസം മൂന്ന് പാലങ്ങള്‍ നാടിന് സമര്‍പ്പിച്ച് കൊടുവള്ളിയുടെ വികസനത്തിന് തന്നെ അടിത്തറ പാകിയത് സി.എച്ചായിരുന്നു. അരീക്കോട് കൊടുവള്ളി പാലം, ഓമശ്ശേരി മാനിപുരം പാലം, കൊടുവള്ളി കിഴക്കോത്ത് പാലം എന്നിവയായിരുന്നു അവ. ഈ പാലങ്ങള്‍ യാഥാര്‍ത്ഥ്യമാക്കി ആളുകളും നാടുകളും തമ്മിലുള്ള അകലങ്ങള്‍ കുറച്ചപ്പോള്‍ സി.എച്ച് ജനങ്ങളുടെ ഹൃദയത്തിലേക്കൊരു പാലം സൃഷ്ടിച്ചെടുത്തു.
വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന വിഭഗത്തിനിടയില്‍ സ്‌കൂളുകള്‍ കെട്ടിപ്പടുത്ത് അറിവിന്റെ ലോകത്തേക്ക് ഉയര്‍ത്തിയതും സി.എച്ചാണ്. ഇതേ പാതയാണ് മകന്‍ മുനീറും പിന്തുടരുന്നത്. എളേറ്റില്‍ എം.ജെ ഹൈസ്‌കൂള്‍, ഒയലക്കുന്ന് എല്‍.പി സ്‌കൂള്‍, ആവിലോറ യു.പി സ്‌കൂള്‍, കൊട്ടക്കാവ് വയല്‍ എല്‍.പി സ്‌കൂള്‍ എന്നിവ യാഥാര്‍ത്ഥ്യമായത് സി.എച്ച് എന്ന മഹത്‌വ്യക്തിയുടെ ശ്രമങ്ങള്‍ കൊണ്ടുമാത്രമാണെന്ന് കൊടുവള്ളിക്കാര്‍ ഇന്നും പറയുന്നു.
പിഡബ്ല്യൂഡി റോഡുകള്‍ മണ്ഡലങ്ങളില്‍പോലും അന്യമായിരുന്ന കാലത്ത് പരപ്പന്‍പൊയില്‍ പുന്നശ്ശേരി റോഡ്, ആര്‍എസി കൊടുവള്ളി റോഡ് എന്നിവ പിഡബ്ല്യൂഡി ഏറ്റെടുത്തതിന് പിന്നിലും സി.എച്ചായിരുന്നു. കൊടുവള്ളിയെ ഇത്രയേറെ സ്‌നേഹിച്ച സി.എച്ചിന്റെ മനുഷ്യന്‍ കൊടുവള്ളിയില്‍നിന്ന് ജനവിധി തേടുമ്പോള്‍ കൊടുവള്ളിക്കാര്‍ ഒന്നടങ്കം പറയുന്നതും സി.എച്ചിന്റെ മകനെ മതിയെന്നാണ്.
______