NADAMMELPOYIL NEWS
MARCH 14/2021 12.8AM
മലപ്പുറം: കോഴിക്കോട് സൗത്തിലെ മുസ്ലിം ലീഗ് സ്ഥാനാർഥി അഡ്വ. നൂർബിന റഷീദ് ആശിർവാദം തേടി പാണക്കാട് കൊടപ്പനക്കൽ തറവാട്ടിലെത്തി. രാവിലെ 9.30ഓടെ എത്തിയ അവർ സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ കണ്ടു.
പിന്നീട് ജില്ല പ്രസിഡൻറ് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരെയും സന്ദർശിച്ചു. മുസ്ലിം ലീഗിെൻറ ഏക വനിത സ്ഥാനാർഥിയാണ് നൂർബിന. കോങ്ങാട് സ്ഥാനാർഥി യു.സി. രാമൻ, കൊടുവള്ളി സ്ഥാനാർഥി ഡോ. എം.കെ. മുനീർ എന്നിവരും പാണക്കാട്ട് എത്തിയിരുന്നു.