NADAMMELPOYIL NEWS
MARCH 03/2021

കൊടുവള്ളി ; വിദ്യാർത്ഥികൾക്കിടയിൽ ലഹരി വിൽപന നടത്തുന്ന, പിടിയിലകപ്പെട്ട ക്രിമിനലുകൾക്കെതിരെ ശക്തമായ നടപടി വേണമെന്നും വർദ്ധിച്ചു വരുന്ന സാമൂഹ്യ തിൻമകൾക്കെതിരെ ഒറ്റക്കെട്ടായ മുന്നേറ്റം അനിവാര്യമാണെന്നും പുത്തൂർ,നടമ്മൽപൊയിൽ പാലക്കാംതൊടികയിൽ നടന്ന ഇസ് ലാഹി കുടുംബ സംഗമം അഭിപ്രായപ്പെട്ടു. കാരുണ്യത്തിന്റെയും സാമാധാനത്തിന്റെയും മഹനീയമായ മതസന്ദേശങ്ങൾ ആത്യന്തികമായ മോക്ഷത്തിലേക്കാണ് വഴി കാണിക്കുന്നതെന്നും സംഗമം വ്യക്തമാക്കി.
” ഇസ് ലാം ; യുക്തിഭദ്രം മോക്ഷമാർഗം ” ഐ.എസ്.എം കാമ്പയ്നിന്റെ ഭാഗമായി നടന്ന സംഗമത്തിൽ കെ.എൻ.എം യൂനിറ്റ് പ്രസിഡണ്ട് പി.ടി അബ്ദുൽ അലി മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ഐ.എസ്.എം മലപ്പുറം ജില്ലാ സമിതിയംഗം നൗഷാദ് മങ്കട മുഖ്യപ്രഭാഷണം നടത്തി. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.പി ഷഹന , പി.എം. എ സലാം മദനി, റഹ് മത്തുല്ല സ്വലാഹി പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *