NADAMMELPOYIL NEWS
MARCH 02/2021

കൊടുവള്ളി;മുസ്‍ലിം ലീഗ് സാധ്യതാപട്ടിക പുറത്ത്. കളമശേരിയില്‍ വി.കെ.ഇബ്രാഹിംകുഞ്ഞിന്റെ മകന്‍ വി.കെ.അബ്ദുല്‍ ഗഫൂര്‍ പരിഗണനയില്‍. പി.കെ.കുഞ്ഞാലിക്കുട്ടി വേങ്ങരയില്‍ മല്‍സരിക്കും. കൊടുവള്ളി തിരിച്ചുപിടിക്കാന്‍ എം.കെ.മുനീര്‍ ആണെത്തുക. പി.കെ.ഫിറോസിന് താനൂരില്‍ സീറ്റ് നല്‍കും. തിരൂരിലെ സാധ്യതാ പട്ടികയിലും ഫിറോസുണ്ട്. മഞ്ചേശ്വരത്ത് എ.കെ.എം.അഷറഫ്; ഏറനാട്ടില്‍ പി.കെ.ബഷീര്‍; കൊണ്ടോട്ടിയില്‍ ടി.വി.ഇബ്രാഹിം എന്നിവര്‍ മല്‍സരിക്കും. കൂത്തുപറമ്പില്‍ പി.ടി.അബ്ദുള്ളയെ ആണ് അവതരിപ്പിക്കുന്നത്. കോട്ടയ്ക്കലില്‍ ആബിദ് ഹുസൈന്‍ തങ്ങള്‍ തന്നെ. മണ്ണാര്‍ക്കാട്ട് എന്‍.ഷംസുദ്ദീനും ഗുരുവായൂരില്‍ കെ.എന്‍.എ.ഖാദറും മല്‍സരിക്കും.

Leave a Reply

Your email address will not be published. Required fields are marked *