NADAMMELPOYIL NEWS
MARCH 02/2021

കൊടുവള്ളി: ഹാഥ്റസിൽ ജാമ്യത്തിലിറങ്ങിയ പീഡനക്കേസ് പ്രതി ഇരയായ പെൺകുട്ടിയുടെ പിതാവിനെ വെടിവെച്ചു കൊന്ന പശ്ചാത്തലത്തിൽ സ്ത്രീ പീഡകർക്ക് ഒത്താശ ചെയ്യുന്ന യോഗി ആദിത്യനാഥ് സർക്കാറിനെതിരെ ഫ്രറ്റേണിറ്റി മൂവ്മെൻറ് കൊടുവള്ളി മണ്ഡലം കമ്മറ്റി പ്രതിഷേധ പ്രകടനവും സംഗമവും സംഘടിപ്പിച്ചു. പ്രതിഷേധ സംഗമം ഫ്രറ്റേണിറ്റി മൂവ്മെൻറ് ദേശീയ കമ്മറ്റി അംഗം ആർ.എസ്. വസീം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ഫസ്ലുൽ ബാരി അധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡൻറ് ശമീം ഓമശ്ശേരി സ്വാഗതവും മണ്ഡലം കമ്മറ്റി അംഗം റുഷ്ദ ബീഗം നന്ദിയും പറഞ്ഞു. പ്രതിഷേധ പ്രകടനത്തിന് നാഷിദുൽ ഹഖ്, റമീസ് ഓമശ്ശേരി, ദാനിയ ഓമശ്ശേരി എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *