സംഗീത ശ്രേഷ്ഠ പുരസ്കാരം
ഗായകൻ MA ഗഫൂറിന്..
NADAMMELPOYIL NEWS
JANUARY/11/2021

തിരുവനന്തപുരം._;സംഗീത ലോകത്തിന് നൽകിയ സമഗ്ര സംഭാവനകൾ മാനിച്ചാണ് പുരസ്കാരം.. മൂന്നര പതിറ്റാണ്ടായി സംഗീത ലോകത്തുള്ള MA ഗഫൂർ കേരളത്തിലും വിദേശ രാജ്യങ്ങളിലും അനവധി വേദികളിൽ ഗാനമേള കളിലൂടെയും അതോടൊപ്പം കാസറ്റ് ലോകത്തും സമൂഹമാധ്യമങ്ങളിലൂടെയും TV ഷോകളിലൂടെയും സുപരിചിതനാണ്. താൻ ഏറെ ഇഷ്ടപ്പെടുന്ന നടൻ പ്രേംനസീറിനെ പേരിലുള്ള പുരസ്കാരത്തിന് തന്നെ തിരഞ്ഞെടുത്തത് ഒരു ഭാഗ്യമായി കരുതുന്നു എന്നു MA ഗഫൂർ പ്രതികരിച്ചു. മലപ്പുറം ജില്ലയിലെ എടവണ്ണ സ്വദേശിയായ M A ഗഫൂർ ഇപ്പോൾ കോഴിക്കോട് ഓമശ്ശേരിയിലാണ് താമസം.

പ്രേംനസീർ സുഹൃത്ത് സമിതി ഏർപ്പെടുത്തിയ മൂന്നാമത് ദൃശ്യ മാധ്യമ പുരസ്കാരങ്ങൾ കലാസാംസ്കാരിക ചലച്ചിത്ര സംഗീത മേഖലയിൽ സമഗ്ര സംഭാവനകൾ നൽകുന്ന കലാകാരന്മാർക്ക് ഈ വർഷവും സമർപ്പിക്കുന്നു. ദൃശ്യമാധ്യമരംഗത്തെ യും ചലച്ചിത്രലോകത്തെ യും സംഗീതലോകത്തെ പ്രതിഭകളെ ജനുവരി 16ന് തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ഒളിംപിയ ഹാളിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ നൽകി ആദരിക്കും.
ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ ചലച്ചിത്ര സംവിധായകൻ, നടൻ ബാലചന്ദ്രമേനോൻ മുഖ്യാതിഥികളായിരിക്കും.

നടൻമാരായ സുരാജ് വെഞ്ഞാറമൂട്, ബൈജു, നടി രജിഷ വിജയൻ, സംഗീത സംവിധായകൻ രമേശ് നാരായണൻ, ഗായകൻ കല്ലറ ഗോപൻ, സംവിധായകൻ മനു അശോക് തുടങ്ങി
ദൃശ്യമാധ്യമ,ചലച്ചിത്ര,സംഗീത ലോകത്തെ പ്രഗൽഭർ ചടങ്ങിൽ പങ്കെടുക്കും.

ഗായകൻ MA ഗഫൂറിന്റെ നേതൃത്വത്തിൽ ഗാനസന്ധ്യ യും അരങ്ങേറും.
പ്രവാസി ചലച്ചിത്ര പിന്നണി ഗായിക ലേഖ അജയ്, സരിഗമപ ഹിന്ദി റിയാലിറ്റി ഷോ വിജയി ആര്യനന്ദ തുടങ്ങിയവരും ഗാനസന്ധ്യ യുടെ ഭാഗമാവും എന്ന് സുഹൃത്ത് സമിതി ഭാരവാഹികളായ തെക്കൻ സ്റ്റാർ ബാദുഷ, പനച്ചമൂട് ഷാജഹാൻ എന്നിവർ പറഞ്ഞു.

https://chat.whatsapp.com/EsGC4UILyEnCyzroY7s3b7

Leave a Reply

Your email address will not be published. Required fields are marked *