മുക്കം: പരിസ്ഥിതി ദിനത്തിൽ എ.ഐ.ടി.യു.സി. നിർദ്ദേശപ്രകാരമുള്ള കേര കേദാരം പദ്ധതി തിരുവമ്പാടി മണ്ഡത്തിൽ തുടങ്ങി. പരമ്പരാഗത വ്യവസായങ്ങളായ കയർ, കള്ള് ചെത്ത് എന്നിവയും അതുമായി ബന്ധപ്പെട്ട തൊഴിലാളികളെയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ തെങ്ങിൻ തൈകൾ നട്ടുപിടിപ്പിക്കുന്ന പരിപാടിയാണ് എ.ഐ.ടി.യു.സി നടപ്പാക്കുന്ന കേര കേദാരം. വീട്ടുവളപ്പ്,യൂണിയൻ ഓഫീസ് കോമ്പൗണ്ട് ,തൊഴിലിടം, പൊതുസ്ഥലം എന്നിവിടങ്ങളിളാണ് തൊഴിലാളികൾ തെങ്ങിൻ തൈ നടുന്നത്. പദ്ധതിയുടെ തിരുവമ്പാടി നിയോജക മണ്ഡലം തല ഉദ്ഘാടനം സി.ഉസ്സയിൻ്റെ എസ്റ്റേറ്റ് ഗേറ്റിലുള്ള വീട്ടുവളപ്പിൽ തെങ്ങ് നട്ട് സി.പി.ഐ തിരുവമ്പാടി മണ്ഡലം സെക്രട്ടറി കെ.മോഹനൻ മാസ്റ്റർ നിർവ്വഹിച്ചു. പ്രഭാകരൻ മുക്കം, കെ.ഷാജികുമാർ, വി.കെ.അബുബക്കർ ,എം.രവീന്ദ്രൻ ,എം.കണ്ടൻകുഞ്ഞൻ, മുനീർ തോട്ടുമുക്കം ,സി ഉസ്സയിൻ ,സി. ഹസിന എന്നിവർ സംബന്ധിച്ചു.
പടം : കേരകേദാരം തിരുവമ്പാടി മണ്ഡലം ഉദ്ഘാടനം കെ മോഹനൻ മാസ്റ്റർ തെങ്ങ് നട്ട് നിർവ്വഹിക്കുന്നു