ന്യൂഡൽഹി: ജോസ് കെ മാണി രാജ്യസഭാംഗത്വം രാജിവച്ചു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് അദ്ദേഹം രാജിക്കത്ത് സമർപ്പിച്ചു. യുഡിഎഫിന്റെ ഭാഗമായിരുന്നപ്പോൾ ലഭിച്ച എം.പി സ്ഥാനം ജോസ്.കെ മാണി രാജിവെക്കാത്തതിനെതിരെ കോൺഗ്രസ് വലിയ വിമർശനം ഉയർത്തിയിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിൽ പാലായിൽ മത്സരിക്കുന്നതിന് മുന്നോടിയായിട്ടുകൂടിയാണ് ജോസിന്റെ രാജിയെന്നാണ് സൂചന.

ജോസ് കെ.മാണി രാജിവച്ച ഒഴിവിൽ വരുന്ന രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിന് തന്നെ ലഭിക്കുമെന്നും സൂചനകളുണ്ട്. ഗുജറാത്തിലെ രാജ്യസഭാ ഉപതിരഞ്ഞെടുപ്പുകൾക്ക് ഒപ്പം തിരഞ്ഞെടുപ്പ് വരുമെന്നാണ് ഇടതു മുന്നണിയുടെ കണക്കു കൂട്ടൽ.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും ഹൈക്കോടതിയിൽ നിന്നും അനുകൂല നടപടികൾ ഉണ്ടായതോടെയാണ് രാജ്യസഭാ എംപി സ്ഥാനം ജോസ് കെ മാണി രാജിവെക്കുന്നത്.

കേരള കോൺഗ്രസിന് തന്നെ തിരികെ ലഭിക്കുന്ന രാജ്യസഭാ സീറ്റിൽ ആര് മത്സരിക്കണമെന്ന കാര്യം പീന്നീട് തീരുമാനിക്കും. മുതിർന്ന നേതാക്കളായ സ്റ്റിഫൻ ജോർജ്, പികെ സജീവ്, പിടി ജോസ് എന്നിവരുടെ പേരുകൾക്കാണ് മുൻഗണന.
_______

7️⃣

https://chat.whatsapp.com/EsGC4UILyEnCyzroY7s3b7

Leave a Reply

Your email address will not be published. Required fields are marked *