NADAMMELPOYIL NEWS
01/01/2021
ഇരുപത് ഇരുപത്(2020) വിടവാങ്ങുന്നു.രണ്ടായിരത്തി ഇരുപത് നമ്മൾ വലിയൊരു പ്രതി സന്ധിയാണ് തരണം ചെയ്ത് മുന്നേറിക്കൊണ്ടിരിക്കുന്നത്.
വിനാശകാരിയായ വലിയൊരു മാരി ലോകത്തെ വിഴുങ്ങിയത് ഈ രണ്ടായിരത്തി ഇരുപതിലാണെന്നറിയാലൊ…!
മനസ്സുകൊണ്ടടുക്കാനും ശരീരംകൊണ്ടകലാനുമാണ് രണ്ടായിരത്തി ഇരുപത് നമ്മെ പഠിപ്പിച്ചത്.
മതമേതായാലും, ജാതി ഏതായാലും, പ്രസ്ത്ഥാനം ഏതായാലും മനുഷ്യന് മനുഷ്യൻ തന്നെയാണ് തുണ എന്നാണ് കഴിഞ്ഞ വർഷങ്ങളിലെ പ്രളയവും രണ്ടായിരത്തി ഇരുപതിലെ മഹാമാരിയും നമ്മെ പഠിപ്പിച്ചത്.
തിരിഞ്ഞ് നോക്കുബോൾ..ഒരുപാട് നഷ്ടങ്ങളും, കഷ്ടങ്ങളും, നേടങ്ങളും ,സന്തോഷവും, സന്താപവും ഒക്കെ ഇടകലർന്നതായിരിക്കും…അത് പ്രകൃതി നിയമമാ…
ഒരിക്കലും തിരിച്ച് പിടിക്കാനൊ തിരിച്ച് നടക്കാനൊ പറ്റാത്ത ആദിനങ്ങളെ കുറിച്ച് ഒാര്‍ത്ത് വിരഹിക്കാതെ വരും ദിനങ്ങളിലെ നന്മതന്‍ പാതകള്‍ തിരയുകഃ
നഷ്ടവും കഷ്ടവും മറന്ന് നേട്ടങ്ങള്‍ കൊയ്യുകഃ
സത്യ സന്തത പുലര്‍ത്തുകഃ അഗതികള്‍ക്കും അശരണര്‍ക്കും ആശ്രയമാവുകഃ
നേട്ടങ്ങളും ഗുണങ്ങളും, സന്തോഷവും മാത്രമാവട്ടേ..
ഈ വരുന്ന രണ്ടായിരത്തി ഇരുപത്തൊന്നിന് അതെല്ലാം കഴിയട്ടേ… എന്ന് നമുക്ക് ആശംസിക്കുകയും ആഗ്രഹിക്കുകയും ചെയ്യാം.
നമ്മെ പർന്ന് പിടിച്ച ഈ മഹാമാരി രണ്ടായിരത്തി ഇരുപത്തൊന്നോടെ ലോകം വിട്ട് പോകട്ടെ എന്നും
പുതു വർഷപ്പലരിയോടെ നമ്മുടെ ഭാവി ഭാസുരമാവട്ടേയെന്നും നമുക്ക് പ്രാർത്ഥിക്കാം.
ഏവർക്കും പുതുവത്സരാശംസകൾ….
_മുഹമ്മദ് അപ്പമണ്ണിൽ _
(01/01/2021)
7️⃣