05/12/2020
NADAMMELPOYIL NEWS
കോഴിക്കോട് സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന ഏഴു കിലോഗ്രാം കഞ്ചാവുമായി രണ്ടു യുവാക്കള്‍ കോഴിക്കോട് നഗരത്തില്‍ അറസ്റ്റില്‍. കാസര്‍ഗോഡ് കുമ്പള സ്വദേശരികളായ ജലാല്‍ മന്‍സിലില്‍ അഹമ്മദ് ജലാലുദ്ദീന്‍ (19), ബത്തേരി വീട്ടില്‍ വി എം ഉമര്‍ (27) എന്നിവരെയാണ് കസബ എസ്‌ഐ വി ഷിജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കോഴിക്കോട് പാളയം ജങ്ഷനില്‍ നടത്തിയ പട്രോളിങ്ങിലാണ് സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടിയത്. പരിശോധനയില്‍ സ്‌കൂട്ടറിന്റെ പിറകിലിരുന്ന ആളുടെ കൈയിലെ ബാഗില്‍ നിന്നാണ് കഞ്ചാവ് പിടികൂന്നത്. ഇവര്‍ കഞ്ചാവിന്റെ മൊത്ത വിതരണക്കാരാണെന്ന് പൊലീസ് അറിയിച്ചു. ഇരുവരെയും കോടതി റിമാന്റ് ചെയ്തു
_______