02/12/2020
NADAMMELPOYIL NEWS
മുക്കം; മുക്കത്തിന് സമീപം തോട്ടക്കാട് അയൽവാസികളായ നാല് പേർക്ക് ചെന്നായുടെ കടിയേറ്റു. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. തോട്ടക്കാട് മുണ്ടയിൽ മാണി (65), വടക്കേടത്ത് രാജു (18), കരിമ്പിൽ ബിനു (30) പാലക്കുളങ്ങര ശ്രീരാജ് (36) എന്നിവർക്കാണ് കടിയേറ്റത്.
തോട്ടക്കാട് നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള പൈക്കാടൻ മലയുടെ താഴ്ഭാഗത്തെ വനമേഖലയിൽ നിന്നാണ് ചെന്നായ വന്നതെന്ന് നാട്ടുകാർ പറഞ്ഞു. രണ്ട് വർഷം മുമ്പ് തോട്ടക്കാട് ഭാഗത്ത് നിന്ന് ആടിനെ ചെന്നായ പിടിച്ച് കൊണ്ടുപോയിരുന്നു
വീട്ടിനുള്ളിൽ വെച്ചാണ് ശ്രീരാജിന് കടിയേറ്റത്. ഓടി അകത്ത് കയറിയ ചെന്നായ് ശ്രീരാജിന്‍റെ കഴുത്തിലും തോളിലും കടിക്കുകയായിരുന്നു. നിലവിളി കേട്ട് സമീപത്തെ വീട്ടുകാർ ഓടിയത്തിയപ്പോൾ ചെന്നായ് ഇവർക്ക് നേരെയും തിരിഞ്ഞു. മുണ്ടയിൽ മാണിക്ക് കണ്ണിന് സമീപമാണ് കടിയേറ്റത്. മറ്റുള്ളവരുടെ കാൽമുട്ടിലും കൈവിരലുകളിലും കടിയേറ്റു.
പരിക്കേറ്റവരെ ഉടൻ തന്നെ മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. ശേഷംവിദഗ്ധ ചികിത്സക്കായി രാത്രി 10.30ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. താമരശ്ശേരി വനം വകുപ്പ് റെയ്ഞ്ച് ഒാഫീസർമ്മാർ വിടും പ്രദേശവും സന്ദർഷിച്ച. _______