താമരശ്ശേരി : കേരളപ്പിറവിയുടെ അറുപത്തി നാലാം വാർഷികത്തേടനുബന്ധിച്ച് കരുവൻപായിൽ ഗവ:ഹയർ സെക്കൻഡറി സ്ക്കൂളിലെ നാഷണൽ ഗ്രീൻ കോറിന്റെ നേതൃത്വത്തിൽ കേരളവും ആവാസവ്യവസ്ഥയും എന്ന വിഷയത്തെ ആസ്പദമാക്കി ഓൺലൈൻ വെബിനാർ സംഘടിപ്പിച്ചു.
ഡോ.പി.രമേശൻ
ഉദ്ഘാടനം ചെയ്തു. പ്രിൻസിപാൾ കെ.കെ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബി.ആർ.സി. ട്രൈനർ ശൈജ സുനിൽ മുഖ്യപ്രഭാഷണം നടത്തി. ഒയിസ്ക പുതുപ്പാടി ചാപ്റ്റർ സെക്രട്ടറി ബേബി പാറക്കൽ പക്ഷിനിരീക്ഷണത്തിലെ സൗന്ദര്യം പ്രദർശിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി എ.കെ. അബദുൽ മജീദ് , എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ മണികണ്ഡൻ മംഗലശേരി, റിഷാന സംസാരിച്ചു.കോഡിനേറ്റർ അബദുൽ ബഷീർ എ.കെ സ്വാഗതവും സെക്രട്ടറി ഹന്ന ഫാത്തിമ നന്ദിയും പറഞ്ഞു.