കട്ടിപ്പാറ: കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോല പ്രദേശത്ത് നാല് കുടുംബങ്ങൾക്ക് ആശ്വാസമേകി പൂനൂർ സ്പർശം ചാരിറ്റബിൾ സൊസൈറ്റി നിർമ്മിച്ച് നൽകുന്ന കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം കൊടുവള്ളി മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡണ്ട് വി.എം.ഉമ്മർ മാസ്റ്റർ നിർവ്വഹിച്ചു. മുസ് ലിം യൂത്ത് ലീഗ് സീനിയർ വൈ. പ്രസിഡണ്ട് നജീബ് കാന്തപുരം അധ്യക്ഷത വഹിച്ചു . ചടങ്ങിൽ മോയത്ത് മുഹമ്മദ്, ഹാരിസ് അമ്പായത്തോട്, സലാം മാസ്റ്റർ, എൻ.എം.ഫസൽ വാരിസ് ആശംസകൾ നേർന്നു.വാർഡ് മെംബർ കെ.വി.അബ്ദുൽ അസീസ് സ്വാഗതവും കെ.പി.സക്കീന നന്ദിയും പറഞ്ഞു. ഷാഫി സക്കരിയ, ഷംസീർ കക്കാട്ടുമ്മൽ, കെ.കെ.മുനീർ, ഷംസീർ .വി.ഒ.ടി, ഖാദർ കുന്നുമ്മൽ, അബു കക്കുഴി, വി.കെ.മുഹമ്മദലി, ഷരീഫ്.വി.ഒ.ടി, റഷീദ് കരിഞ്ചോല, കെ.പി.ഫൈസൽ, സൽമുന്നിസ സംബന്ധിച്ചു.