ഡൽഹി: കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്. ബ്രസീലിനെ മറികടന്നാണ് ഇന്ത്യ രണ്ടാമതെത്തിയത്. അമേരിക്കയിലാണ് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ളത്. ബ്രസീൽ, റഷ്യ എന്നീ രാജ്യങ്ങളാണ് ഇന്ത്യക്ക് പിന്നിലുള്ളത്.
40,91,550 പേർക്കാണ് ബ്രസീലിൽ കോവിഡ് ബാധിച്ചത്. ഇന്ത്യയിൽ 40,92,550 പേർക്കും കോവിഡ് ബാധിച്ചു. രാജ്യത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി 80,000ത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്.