03/08/2020
KODUVALLY NEWS
പന്തീർപ്പാടം : മനുഷ്യൻ തന്നിലേക്ക് തന്നെ ഒതുങ്ങി പ്പോവുകയും ചുരുങ്ങി പ്പൊവുകയും ചെയ്യുന്ന പ്രതിസന്ധി നിറഞ്ഞ കാലത്താണ് നാം ജീവിക്കുന്ന തെന്ന് മുൻ എം എൽ എ യു. സി.രാമൻ പ്രസ്താവിച്ചു.’ സാമൂഹിക അകല കാലത്തെ സൗഹൃദപ്പെരുന്നാൾ’ എന്ന തലക്കെട്ടിൽ ജമാഅത്തെ ഇസ്ലാമി പന്തീർപാടം ഹൽഖ സംഘടിപ്പിച്ച ഓൺലൈൻ ഈദ് സൗഹൃദ സംഗമം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . ജമാഅത്തെ ഇസ്ലാമി മേഖല നാസിം വി പി ബഷീർ ഈദ് സന്ദേശം നൽകി.ഏക മാനവികത എന്ന ആശയമാണ് പ്രവാചകൻ ഇബ്രാഹിമിന്റെ ജീവിത സന്ദേശങ്ങളിൽ മുഴച്ചു നിൽക്കുന്നതെന്നു അദ്ദേഹം പറഞ്ഞു. വംശീയത അറക്കിട്ടുറപ്പിക്കാനാണ് അധികാര ശക്തികൾ ശ്രമിച്ചു കൊണ്ടിരിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാർഡ് മെമ്പർ എം.ബാബു മോൻ, സി ടെക് കോളേജ് പ്രിൻസിപ്പൽ ശശിധരൻ മാസ്റ്റർ, ഡോ. ത്വൽഹത് ( കലാലീഗ്) , ജമാഅത്തെ ഇസ്ലാമി കുന്ദമംഗലം ഏരിയ പ്രസിഡന്റ് കെ ടി ഇബ്രാഹീം മാസ്റ്റർ , കുന്ദമംഗലം പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി കെ കെ ശമീൽ , പ്രശാന്ത് മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു.
ഫഹീത് അലി വടകര, ബഷീർ പന്തീർപാടം , ഫാസിൽ എം. പി എന്നിവരുടെ ഗാന വിരുന്നും അരങ്ങേറി. യൂസുഫ് മാസ്റ്റർ പരിപാടി നിയന്ത്രിച്ചു. സുബൈർ കുന്ദമംഗലം സ്വാഗതവും അബ്ദുൽ ഹമീദ് നന്ദിയും പറഞ്ഞു.
_______
ഏറ്റവും പുതിയ വാർത്തകൾ…
ഏറ്റവും വേഗത്തിൽ അറിയാൻ
KODUVALLY NEWS ഗ്രൂപ്പിൽ അംഗമാവുക