പുന്നക്കൽ : മലയോര ഗ്രാമത്തിന് അഭിമാനമായി മാറിയ, എസ് എസ് എൽ സി & ഹയർ സെക്കണ്ടറി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികൾക്ക് മൊമെന്റോ നൽകി ആദരിച്ച് എന്റെ നാട് പുന്നക്കൽ വാട്സ്ആപ്പ് കൂട്ടായ്മ. ഒപ്പം കഴിഞ്ഞ അഞ്ച് വർഷമായി 100% വിജയം കൈവരിക്കുന്ന സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിന്റെ പ്രധാന അധ്യാപകൻ ശ്രീ കെ ജെ ജോസ് സാറിനെ പൊന്നാട അണിയിച്ചു ചടങ്ങിൽ ആദരിക്കുകയും ചെയ്തു.
പുന്നക്കൽ എന്റെ നാട് വാട്സ്ആപ്പ് ഗ്രൂപ്പ് പ്രസിഡന്റ് കുഞ്ഞുമരക്കാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീ അഗസ്റ്റിൻ പി ജെ തോട്ടുമുക്കം സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർമാരായ ശ്രീ റോബർട്ട് നെല്ലിക്കാത്തെരുവിൽ, വിൽസൺ ടി മാത്യു എന്നിവർ ആശംസകൾ അർപ്പിക്കുകയും കുട്ടികളെ ആദരിക്കുകയും ചെയ്തു , യൂസഫ് കെ പി അനിൽ ജോൺ, സ്മിത ജോയ്‌സ്, വിവേക് എം വി, ചിപ്പി രാജ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.