ഇളവുകൾ ഇങ്ങനെ:?
▪️പാൽ, പഴം പച്ചക്കറി പലചരക്കുകടകൾ, റേഷൻ കടകൾ, ബേക്കറികൾ, മത്സ്യം-മാംസ വിൽപ്പനശാലകൾ, കാലിത്തീറ്റക്കടകൾ.
▪️ഭക്ഷണം, അത്യാവശ്യ സാധനങ്ങൾ, മരുന്ന്, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ ഇ-വ്യാപാരം വഴിയുള്ള ഹോം ഡെലിവറി അനുവദനീയം.
▪️പെട്രോൾ പമ്പ്, എൽ.പി.ജി., പെട്രോളിയം ഗ്യാസ് എന്നിവയുടെ ചില്ലറ വില്പനശാലകളും ശേഖരണ കേന്ദ്രങ്ങളും.
▪️ബാങ്കുകളും ഇൻഷുറൻസ്, ധനകാര്യ സ്ഥാപനങ്ങളും ഇടപാട് 10 മുതൽ ഒരുമണിവരെ. രണ്ടിന് അടയ്ക്കണം. ജീവനക്കാരുടെ എണ്ണം പരമാവധി കുറയ്ക്കണം. സഹകരണ ബാങ്കുകൾക്ക് പ്രവർത്തിക്കാം.
▪️നിർമാണ പ്രവർത്തനങ്ങളും അറ്റകുറ്റപ്പണികളും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തുടരാം
▪️പത്രം, ഇലക്ട്രോണിക് മാധ്യമങ്ങൾ, കേബിൾ സർവീസ്, ഡി.ടി.എച്ച്. വാർത്താവിനിമയം, ഇൻറർനെറ്റ് സേവനം, പ്രക്ഷേപണം, ഐ.ടി, ഐ.ടി. അനുബന്ധം
▪️കൃഷിയും മത്സ്യബന്ധനവും തോട്ടങ്ങളുടെ പ്രവർത്തനവും അനുവദനീയം. തൊഴിലാളികളുടെ എണ്ണം പരമാവധി കുറയ്ക്കണം.
▪️കോൾഡ് സ്റ്റോറേജ്, വേർഹൗസിങ്, മാസ്ക്, സാനിറ്റൈസർ തുടങ്ങിയവ നിർമിക്കുന്ന കേന്ദ്രങ്ങൾ.
▪️വാഹനങ്ങളും അത്യാവശ്യ ഉപകരണങ്ങളും നന്നാക്കുന്ന വർക് ഷോപ്പുകൾ.
▪️സ്വകാര്യ സെക്യൂരിറ്റി സർവീസ്
▪️വ്യവസായ ശാലകളിൽ അത്യാവശ്യ സാധനങ്ങൾ നിർമിക്കുന്നവയ്ക്കും
▪️24 മണിക്കൂറും പ്രവർത്തിക്കേണ്ടവയ്ക്കും വിദേശത്തേയ്ക്ക് കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങൾ നിർമിക്കുന്നവയ്ക്കും മാത്രം ഇളവ് .
ഗതാഗത നിയന്ത്രണം ഇങ്ങനെ:
⭕സ്വകാര്യ വാഹനങ്ങളും ഉബർ, ഒല ഉൾപ്പെടെ ടാക്സിയും ഓട്ടോയും അത്യാവശ്യ സാധനങ്ങളും മരുന്നും വാങ്ങുന്നതിനും ചികിത്സയ്ക്കുള്ള യാത്രയ്ക്കും റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം എന്നിവടങ്ങളിൽ പോകാനും അവിടെനിന്ന് തിരികെവരാനും ഉപയോഗിക്കാം. ടിക്കറ്റ് കാണിക്കണം.
⭕അടിയന്തര സേവനങ്ങൾക്കും ചരക്ക് നീക്കത്തിനും മാത്രമേ അന്തസ്സംസ്ഥാന റോഡ് യാത്ര അനുവദിക്കൂ. അന്തസ്സംസ്ഥാന യാത്ര നടത്തുന്നവർ കോവിഡ് പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.
⭕ഹോട്ടൽ മേഖല പ്രവർത്തിക്കില്ലെങ്കിലും കുടുങ്ങിപ്പോയവരെയും വിനോദ സഞ്ചാരികളെയും വിമാനം- കപ്പൽ ജീവനക്കാരെയും ആരോഗ്യ പ്രവർത്തകരെയും താമസിപ്പിക്കുന്ന ഹോട്ടലുകൾ, ഹോം സ്റ്റേ, ലോഡ്ജ്, മോട്ടൽ എന്നിവയ്ക്ക് ഇളവുണ്ട്.
⭕ഇലക്ട്രിഷ്യൻ, പ്ലംബർ എന്നിവർക്ക് ജോലി ചെയ്യാം.
⭕വീട്ടുവേലക്കാരെയും രോഗികളെയും വൃദ്ധരെയും പരിചരിക്കുന്നവരെയും അനുവദിക്കും.
⭕ഗ്രാമീണ-അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതികളിൽ അഞ്ചുപേർ മാത്രമേ ഒരു ഗ്രൂപ്പിൽ പണിയെടുക്കാവൂ. പരമാവധി എണ്ണം കുറച്ച് തൊഴിലാളികളെ ജോലിസ്ഥലത്ത് വാഹനങ്ങളിൽ കൊണ്ടുപോകാം.
ആരോഗ്യ പ്രവർത്തകരെ തടയരുത്
പൊതുജനങ്ങളുടെ യാത്രയ്ക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തുമെങ്കിലും ആരോഗ്യ പ്രവർത്തകർ, നഴ്സുമാർ, ആശുപത്രി ജീവനക്കാർ, പാരാ മെഡിക്കൽ സ്റ്റാഫ് എന്നിവരുടെ യാത്രകൾ തടയില്ല.
അടയ്ക്കാത്ത സർക്കാർ ഓഫീസുകൾ
ആരോഗ്യം, ആയുഷ്, റവന്യൂ, തദ്ദേശം, തപാൽ, ഭക്ഷ്യ സിവിൽ സപ്ലൈസ്, തൊഴിൽ, മൃഗശാല, കേരള ഐ.ടി. മിഷൻ, ജലസേചനം, മൃഗസംരക്ഷണം, സാമൂഹിക നീതിവകുപ്പിന്റെ സ്ഥാപനങ്ങൾ, അച്ചടി, ഇൻഷുറൻസ് മെഡിക്കൽ സർവീസ്, ജില്ലാ കളക്ടറേറ്റ്, ട്രഷറി, വൈദ്യുതി, ജലവിഭവം, ശുചീകരണം (ഇവിടങ്ങളിൽ ജീവനക്കാരുടെ എണ്ണം പരമാവധി കുറയ്ക്കണം).
ചുമതല ഇവർക്ക്
നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിന് കളക്ടർമാർ സെക്ടറൽ മജിസട്രേറ്റുമാരെയും ഇൻസിഡന്റ് കമാൻഡർമാരെയും നിയമിക്കും. ഇൻസിഡന്റ് കമാൻഡറുടെ ഉത്തരവ് അനുസരിച്ച് സർക്കാർ ജീവനക്കാർ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുക്കണം.