തിരുവനന്തപുരം: ( 02.05.2021) നിയമസഭ തെരെഞ്ഞെടുപ്പില്‍ ആദ്യഫലസൂചനകള്‍ പുറത്തുവരുമ്ബോള്‍ സംസ്ഥാനത്ത് ഇടതുതരംഗം. 91 സീറ്റുകളില്‍ എല്‍ഡിഎഫും 47 സീറ്റുകളില്‍ യുഡിഎഫും രണ്ട് സീറ്റുകളില്‍ എന്‍ഡിഎയുമാണ് ഇപ്പോഴത്തെ ലീഡ് നില. ഏഴ് ജില്ലകളില്‍ എല്‍ഡിഎഫ് വലിയ മുന്നേറ്റം കാഴ്ച വയ്ക്കുമ്ബോള്‍ എറണാകുളത്തും മലപ്പുറത്തും വയനാട്ടിലും യുഡിഎഫിനാണ് ലീഡ്.

നേമത്തും പാലക്കാടും തൃശൂരിലും ബിജെപിയാണ് മുന്നില്‍ നില്‍ക്കുന്നത്. മലപ്പുറത്ത് എല്‍ഡിഎഫ് നാലിടത്ത് മാത്രമാണ് ലീഡ് ചെയ്യുന്നത്. ആലപ്പുഴയില്‍ ഹരിപ്പാട് ഒഴികെയുള്ള മണ്ഡലങ്ങള്‍ ഇടതിനൊപ്പം തന്നെയാണ്. കൊല്ലത്ത് ആറ് മണ്ഡലങ്ങളില്‍ എല്‍ഡിഎഫും അഞ്ചിടത്ത് യു‍ഡിഎഫും ലീഡ് ചെയ്യുകയാണ്. കഴിഞ്ഞ തവണ എല്‍ഡിഎഫ് വലിയ നേട്ടമുണ്ടാക്കിയ കരുനാ​ഗപ്പള്ളി, ചവറ, കൊട്ടാരക്കര, കുന്നത്തൂര്‍, കുണ്ടൂര്‍ തുടങ്ങിയ മണ്ഡലങ്ങളിലാണ് നിലവില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നത്.

പാലാ മണ്ഡലത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. വോടെണ്ണിത്തുടങ്ങിയ സമയം മുതല്‍ ഫലം മാറി മറിയുകയാണ് പാലായില്‍. നിലവില്‍ മാണി സി കാപ്പന്‍ വലിയ ലീഡ് ഉയര്‍ത്തി ഇരിക്കുകയാണ്. എല്‍ഡിഎഫ് സ്വാധീന മേഖലകളിലും കാപ്പന്‍ മുന്നേറുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *