മുക്കം: ഇന്നലെ വൈകുന്നേരം നാലോടെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും മലയോര മേഖലയിൽ വ്യാപക നാശനഷ്ടങ്ങൾ. മരങ്ങൾ കടപുഴകി വീണു, പോസ്റ്റുകൾ തകർന്നു, വൈദ്യുതിയില്ല, ഗതാഗതം നിലച്ചു. മുക്കം -മാമ്പറ്റ റോഡിൽ മരം വീണ് ബൈപ്പാസ് ഗതാഗതം തടസപ്പെട്ടു. ഫയർഫോഴ്സ് എത്തി മരങ്ങൾ നീക്കിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിക്കാനായത്.
വൈദ്യുത ലൈനുകൾ പലയിടത്തും തകർന്നു. മുക്കം, പന്നിക്കോട് സബ് സ്റ്റേഷനുകൾക്കു കീഴിൽ മിക്കയിടത്തും വൈകുന്നേരത്തോടെ ഇല്ലാതായി. വൈദ്യുതി രാത്രി വൈകിയും വന്നില്ല. ഒട്ടേറെ കർഷകരുടെ വാഴകൾ കാറ്റിൽ ഒടിഞ്ഞു വീണു. അഗസ്ത്യൻ മുഴി ഇ.കെ. ഖാലിദിന്റെയും മറ്റും ഉടമസ്ഥതയിലുള്ള ഒട്ടേറെ നേന്ത്രവാഴകൾ കാറ്റിലും മഴയിലും നിലം പൊത്തി