തിരുവനന്തപുരം:; കോവിഡ് വാക്സിൻ വാങ്ങാൻ സർക്കാറിന് പണം മുടക്കേണ്ടി വന്നാൽ സംസ്ഥാനത്തെ മറ്റ് ചെലവുകൾ ചുരുക്കേണ്ടി വരുമെന്ന് ധനമന്ത്രി തോമസ് ഐസക്. വാക്സിൻ ഒരു ഡോസിന് 400 രൂപവെച്ച് കണക്കാക്കിയാൽ തന്നെ സംസ്ഥാനം 1000 കോടിയിലേറെ രൂപ കണ്ടെത്തേണ്ടി വരും. കേന്ദ്ര സർക്കാറിന് വാക്സിൻ വാങ്ങി സംസ്ഥാനത്തിന് നൽകിയാൽ എന്താണ് കുഴപ്പമെന്നും ധനമന്ത്രി ചോദിച്ചു.
കേന്ദ്ര സർക്കാറിന് നോട്ടടിച്ച് വാക്സിനുള്ള പണം കണ്ടെത്താം. ജനങ്ങളുടെ സംഭാവന കൊണ്ട് വാക്സിൻ വാങ്ങാനുള്ള പണം കണ്ടെത്താമെന്നാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്രത്തിന്‍റെ അലംഭാവമാണ് കോവിഡ് ബാധിച്ചുള്ള കൂട്ടമരണങ്ങൾക്ക് കാരണമെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി.