NADAMMELPOYIL NEWS
MARCH 04/2021
താമരശേരി– പൂനൂർ കോളിക്കൽ അബൂബക്കർ സിദ്ധിഖി കാൽ വഴുതി കിണറ്റിൽ വീണ് മരിച്ചു.
വീടിന്‍റെ പിറകിൽ പുതുതായി വാങ്ങിയ സ്ഥലത്ത് കിണറിന്‍റെ ജോലി നടക്കുന്നത് കാണാൻ അനുജനോടൊപ്പം പോയതായിരുന്നു. കാൽ വഴുതിവീണ് വലിയ ആഴമുള്ള കിണറിൽ വീഴുകയായിരുന്നു.ഫയർഫോഴസ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലാണ്.
പൂനൂർ ഹെൽത്ത് കെയർ ഫൗണ്ടേഷൻ റിയാദ് ചാപ്റ്റർ പ്രസിഡണ്ടായ ഇദ്ദേഹം റിയാദ് പ്ലീസ് ഇന്ത്യാ പ്രസിഡണ്ട് സ്ഥാനവും വഹിച്ചിരുന്നു.