NADAMMELPOYIL NEWS
APRIL 02/2021
കോഴിക്കോട്; :നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അനധികൃതമായി സ്കൂട്ടറിൽ കടത്തുകയായിരുന്ന കുഴൽ പണവുമായി കുന്ദമംഗലം സ്വദേശികളായ മൂന്ന് യുവാക്കളെ പോലീസ് പിടികൂടി.മുറിയനാൽ അബാബീൽ വീട്ടിൽ ഫവാസ് (23) പതിമംഗലം വട്ടുവാൾ വീട്ടിൽ ഷാദിൽ (20 ) കൊട്ടക്കായ വയൽ കോട്ടക്കൽ വീട്ടിൽ മുഹമദ് അസ്ലം (21) എന്നിവരെയാണ് കോഴിക്കോട് മെഡിക്കൽ കോളജ് എസിപി മുരളീധരന്റെ മേൽനോട്ടത്തിലുള്ള കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡും മെഡിക്കൽ കോളജ് ഇൻസ്പെക്ടർ ബെന്നിലാലുവിന്റെ നേതൃത്വത്തിലുള്ള പോലീസും ചേർന്ന് പിടികൂടിയത്.ഇവരിൽ നിന്നും 21,02,300 രൂപ പോലീസ് പിടിച്ചെടുത്തു.
നിരവധി യുവാക്കൾ ഈ മേഖലയിൽ പ്രവൃത്തിച്ചു വരുന്നുണ്ടെന്നും ,മറ്റു ജോലികൾക്ക് പോകുന്ന യുവാക്കളെ മോഹന വാഗ്ദാനം നൽകി പ്രലോഭിപ്പിച്ചാണ് ഈ മേഖലയിലേക്ക് കൊണ്ടുവരുന്നതെന്നും പോലീസ് പറയുന്നു.ഇവർക്കെല്ലാം പണം നൽകുന്ന സംഘത്തെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും മെഡിക്കൽ കോളജ് പോലീസ് പറഞ്ഞു.
കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ ഒ.മോഹൻദാസ്,ഷാലു മുതിരപറമ്പത്ത്, എ.പ്രശാന്ത് കുമാർ,ഷാഫി പറമ്പത്ത്,ഷഹീർ പെരുമണ്ണ, സുമേഷ് ആറോളി എന്നിവരെ കൂടാതെ മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർമാരായ ടോണി ജെ വിപിൻ, അബദുൾ റസാഖ്,സിപിഒ വിനോദ് രാമിനാസ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.