NADAMMELPOYIL NEWS
MARCH 27/2021
കൊടുവള്ളി: കൊടുവള്ളിയുടെ ഭാവി യു.ഡി.എഫിന്റെ കരങ്ങളില്‍ ഭദ്രമാണെന്ന് വിളിച്ചോതുന്നതായിരുന്നു കൊടുവള്ളി മുന്‍സിപ്പല്‍ സ്‌റ്റേഡിയത്തില്‍ വെച്ച് മുന്‍സിപ്പല്‍ യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ”നല്ല നാളെയുടെ നല്ല പൈതൃകം മീറ്റ് ആന്‍ഡ് ഗ്രീറ്റ് കൂടെയുണ്ട് കുടുംബിനികള്‍” പരിപാടി.
രണ്ടായിരത്തോളം വനിതകളുടെ നിറ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ്. ബ്രസീലിയ ശംസുദ്ധീന്‍ ഉദ്ഘാടനം ചെയ്തു. വി.കെ അബ്ദുഹാജി അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡോ.എം.കെ മുനീര്‍ വോട്ടദ്യര്‍ത്ഥിച്ച് കൊണ്ട് സംസാരിച്ചു. ശേഷം അദ്ദേഹം ഗാനം ആലപിക്കുകയുമുണ്ടായി. പാട്ട് പാടണമെന്ന സദസ്സ് ഒന്നടങ്കം അദ്ദേഹത്തോട് ആവശ്യപ്പെടുകയായിരുന്നു. നിറഞ്ഞ സന്തോഷത്തോടെ സ്ഥാനാര്‍ത്ഥി അത് സ്വീകരിക്കുകയും ചെയ്തു.
ഇടത് പക്ഷ സര്‍ക്കാരിന്റെ വികസന മുരടിപ്പില്‍ നിന്നും കൊടുവള്ളിയേയും കേരളത്തെയും രക്ഷിക്കേണ്ടുന്നത് അനിവാര്യമായ ഘടകമാണെന്ന് എം.കെ മുനീര്‍ കുട്ടിച്ചേര്‍ത്തു. മൊയിനു കൊടുവള്ളി, അന്‍സാര്‍ കൊച്ചിന്‍ എന്നിവര്‍ കലാ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.