NADAMMELPOYIL NEWS
FEBRUARY 27/2021
ഈരെടുത്താൽ പേൻ കൂലി വാങ്ങുന്ന ഈ കാലഘട്ടത്തിൽ…
ആരും നിർബന്ധിക്കാതെയും ആരോടും ആരായാതെയും,സ്വമനസ്സാലെ തീരുമാനമെടുത്ത് സ്വന്തം അങ്ങാടിക്കവല ശുചീകരണം നടത്തുന്ന ഒരേ ഒരു വ്യക്തിയാണ് നടമ്മൽ കടവ് തെക്കെ അപ്പമണ്ണിൽ ഇബ്രാഹിം.(ഇപ്പോൾ തച്ചറാവിൽ താമസം)
വെള്ളിയാഴ്ചകൾ തോറും രാവിലെ തൻെറ ആയുധങ്ങളുമായ് വന്ന് നടമ്മൽ പൊയിൽ അങ്ങാടി അടിച്ച് വാരി ശുദ്ധിയാക്കുബോൾ…
മനസ്സിന്നും ശരീരത്തിനും സംതൃപ്തി നേടുന്നൊരാളാണ് ഇബ്രാഹിം ഇക്കായി.
നാടുകളിലും മഹല്ലുകളിലും ധർമ്മങ്ങളും സഹായങ്ങളും ചെയ്ത് നോട്ടീസൊട്ടിച്ച് ആളാവുന്നവർക്കെല്ലാം..
ഇദ്ധേഹം മാതൃകയാവട്ടേ എന്ന് നമുക്കാശംസിക്കാം…
_സ്വന്തം ലേഖകൻ_